സൗദിക്ക് പുറത്തുള്ള പ്രവാസികളിൽ ചിലരുടെ ഇഖാമയും റി എൻട്രിയും പുതുക്കൽ ആരംഭിച്ചതായി റിപ്പോർട്ട്; കാലാവധി പരിശോധിക്കാനുള്ള ലിങ്കുകൾ കാണാം
സൗദിയിൽ നിന്ന് അവധിയിൽ പോയി തിരികെ വരാൻ സാധിക്കാതിരുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള ചില പ്രവാസികളുടെ ഇഖാമയും റി എൻട്രിയും ഓട്ടോമാറ്റിക്കായി പുതുക്കൽ ആരംഭിച്ചതായി റിപ്പോർട്ട്.
സൗദി ഭരണാധികാരി സല്മാൻ രാജാവിൻ്റെ നിർദ്ദേശ പ്രകാരം അടുത്ത ജനുവരി 31 വരെയാണു സൗജന്യമായി രേഖകൾ പുതുക്കി നൽകുന്നത്.
അതേ സമയം നിരവധി പ്രവാസികൾ ഇനിയും ഇഖാമയും റി എൻട്രിയും പുതുക്കി ലഭിച്ചിട്ടില്ലെന്ന് അറേബ്യൻ മലയാളിയെ അറിയിച്ചു. വരും ദിനങ്ങളിൽ തങ്ങളുടേതും പുതുക്കലിൽ ഉൾപ്പെടും എന്ന പ്രതീക്ഷയിലാണിവരുമുള്ളത്.
ഇഖാമാ കാലാവധിയും റി എൻട്രി കാലാവധിയും വിസിറ്റ് വിസാ കാലാവധിയും ഓട്ടോമാറ്റിക്കായി പുതുക്കിയിട്ടുണ്ടോ എന്ന് നാട്ടിൽ നിന്ന് തന്നെ ആർക്കും പരിശോധിക്കാൻ സാധിക്കും.
https://www.mol.gov.sa/IndividualUser/BasicInfo.aspx എന്ന ലിങ്കിൽ ക്ളിക്ക് ചെയ്ത ശേഷം ഇഖാമ നംബറും ജനനത്തീയതിയും എൻ്റർ ചെയ്ത് തുടർന്ന് കാണുന്ന വെരിഫിക്കേഷൻ നംബറുകൾ എൻ്റർ ചെയ്ത് next ക്ലിക്ക് ചെയ്‌താൽ ഇഖാമ കാലാവധി കാണാൻ സാധിക്കും. (ജനനത്തിയതി അറബിക് ഡേറ്റിലും ഇംഗ്ളീഷ് ഡേറ്റിലും എൻ്റർ ചെയ്യാൻ ഓപ്ഷൻ ഉണ്ട് എന്നോർക്കുക).ഇഖാമ കാലാവധി പ്രത്യക്ഷപ്പെടുന്നത് മാസം-തീയതി-വർഷം എന്ന പാറ്റേണിലായിരിക്കും എന്ന് പ്രത്യേകം ശ്രദ്ധിക്കുക.
അത് പോലെ നാട്ടിൽ നിന്ന് റി എൻട്രി വിസാ കാലാവധി പരിശോധിക്കാൻ https://muqeem.sa/#/visa-validity/check എന്ന ലിങ്ക് വഴിയാണ് ശ്രമിക്കേണ്ടത്. ഇഖാമ നംബറോ റി എൻട്രി വിസാ നംബറോ ഉപയോഗിച്ച് വിസാ കാലാവധി പരിശോധിക്കാം.ലിങ്ക് തുറന്ന ശേഷം ഇഖാമ നംബർ, വിസ നംബർ,എന്നിവയിലേതെങ്കിലും എന്റർ ചെയ്ത ശേഷം അടുത്ത ഓപ്ഷനിൽ പേര് , ജനനത്തിയതി, പാസ്പോർട്ട് നംബർ, വിസ നമ്പർ , ഇഖാമ നംബർ , ഇഖാമ എക്സ്പയറി ഡേറ്റ്, വിസ എക്സ്പിയറി ഡേറ്റ് എന്നിവയിലേതെങ്കിലും ഒന്ന് എൻ്റർ ചെയ്ത് ശേഷം check എന്ന ഐക്കൺ ക്ളിക്ക് ചെയ്താൽ താഴെയായി റി എൻട്രി വിസാ കാലാവധി കാണാൻ സാധിക്കും.
അതോടൊപ്പം വിസിറ്റ് വിസകൾ ഇഷ്യു ചെയ്ത് യാത്ര ചെയ്യാതിരുന്നവരുടെ വിസിറ്റ് വിസാ കാലാവധികൾ പുതുക്കിയിട്ടുണ്ടോ എന്നറിയാൽ https://visa.mofa.gov.sa/VisaServices/SearchVisa എന്ന ലിങ്ക് വഴി പോയാൽ സാധിക്കും.
സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്ത് നാട്ടിലെത്തിയവർ ഈ സൗജന്യ പുതുക്കലിൽ ഉൾപ്പെട്ടില്ല എന്ന് അധികൃതർ അറിയിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa