ഇന്ത്യയിൽ നിന്ന് ഉംറ പാക്കേജുകളൊരുക്കാൻ ട്രാവൽ ഏജൻസികൾ; വീണ്ടും പുണ്യ ഭൂമിയിലെത്താനുള്ള ആഗ്രഹത്തോടെ വിശ്വാസികൾ
ഇന്ത്യക്കാർക്കും ഉംറ വിസ അനുവദിച്ച് തുടങ്ങിയതോടെ പാക്കേജുകളൊരുക്കാനുള്ള പദ്ധതിയുമായി ട്രാവൽ ഏജൻസികൾ.
കോവിഡിനു ശേഷം ഉംറ യാത്ര നിന്നതിനാൽ വിസ അനുവദിക്കാനുള്ള സൗദി അധികൃതരുടെ പുതിയ തീരുമാനം ഉപയോഗപ്പെടുത്തി വിശുദ്ധ ഭൂമികളിലെത്താമെന്നുള്ള പ്രതീക്ഷയിലാണ് നാട്ടിലുള്ള നിരവധി വിശ്വാസികളിപ്പോഴുള്ളത്.
18 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാ വിദേശ തീർഥാടകർക്കും ഉംറ വിസ ലഭിക്കുമെന്നതിനാൽ പാക്കേജുകൾ ഒരുങ്ങുന്നതോടെ അപേക്ഷകർ വർദ്ധിക്കുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.
നാട്ടിൽ നിന്ന് കോവിഷീൽഡ് വാക്സിൻ സ്വീകരിച്ചവർക്ക് ക്വാറന്റീൻ ഇല്ലാതെയും കോവാക്സിൻ സ്വീകരിച്ചവർക്ക് 3 ദിവസത്തെ ക്വാറന്റീനോട് കൂടെയും വിശുദ്ധ ഭൂമികളിൽ പ്രവേശിക്കാം. 30 ദിവസം വരെയാണ് ഉംറ വിസ കാലാവധിയുണ്ടാകുക.
ടിക്കറ്റ് നിരക്കുകളും താമസ സൗകര്യങ്ങളും അനുസരിച്ച് ഒരു ലക്ഷം രൂപ വരെ ചെലവ് വരുന്ന വ്യത്യസ്ത പാക്കേജുകളായിരിക്കും ഒരുങ്ങുകയെന്ന് ഇത്തരത്തിൽ സർവീസ് നടത്താനൊരുങ്ങുന്ന ഖൈർ ട്രാവൽസ് കോട്ടക്കൽ എംഡി ബഷീർ അറേബ്യൻ മലയാളിയെ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa