Saturday, November 23, 2024
Saudi ArabiaTop Stories

തൊഴിൽ നിയമ ലംഘനങ്ങൾക്ക് സ്ഥാപനങ്ങൾക്ക് ചുമത്തിയ പിഴ സംഖ്യ 80 ശതമാനം വരെ കുറക്കാൻ വകുപ്പുകളുമായി സൗദി മാനവ വിഭവ ശേഷി മന്ത്രാലയം

ജിദ്ദ: തൊഴിൽ നിയമ ലംഘനങ്ങൾക്ക് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുന്നത് സ്ഥാപനത്തിൻ്റെ വലിപ്പത്തിനും പിഴകളുടെ രീതികൾക്കും അനുസൃതമായി സൗദി മാനവ വിഭവ ശേഷി മന്ത്രാലയം പരിഷ്ക്കരിച്ചു.

സ്ഥാപനങ്ങളെ ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് മൂന്ന് വിഭാഗങ്ങളാക്കി തരം തിരിച്ചിട്ടുണ്ട്. പത്തും അതിൽ കുറവുമുള്ള ജീവനക്കാരുള്ള സ്ഥാപനങ്ങൾ, 11 നും 50 ഇടയിൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾ, 51 ഉം അതിനു മുകളിലും ജീവനക്കാരുള്ള സ്ഥാപനങ്ങൾ എന്നിങ്ങനെയാണു തരം തിരിച്ചിട്ടുള്ളത്. ഓരോ സ്ഥാപനങ്ങളുടെയും വലിപ്പത്തിനനുസരിച്ചായിരിക്കും പിഴ ചുമത്തുക.

സ്വകാര്യ സ്ഥാപനങ്ങൾക്ക് പിഴ സംഖ്യകൾ ലഘൂകരിക്കുന്നതിനുള്ള വിവിധ പദ്ധതികളും മന്ത്രാലയത്തിൻ്റെ പുതിയ പരിഷ്ക്കരണത്തിൽ ഉൾപ്പെടുന്നുണ്ട്.

സ്ഥാപനത്തിൽ ആദ്യം നടത്തിയ പരിശോധനയിൽ പിടിക്കപ്പെട്ട നിയമ ലംഘനങ്ങളാണെങ്കിൽ പിഴ സംഖ്യയിൽ 80 ശതമാനം ഇളവ് അനുവദിക്കുന്നത് ഇതിൽ പെടുന്നു.

അതോടൊപ്പം ഓരോ സൗദി ജീവനക്കാരനെയും സ്ഥാപനത്തിൽ നിയമിക്കുന്നതിനനുസരിച്ച് 80 ശതമാനം വീതം പിഴയിൽ ഇളവ് നൽകുന്ന വകുപ്പും പരിഷ്ക്കരണത്തിൽ പെടുന്നുണ്ട്. ഒരു സ്ഥാപനത്തിനു പിഴ ചുമത്തിയാൽ 60 ദിവസത്തിനുള്ളിൽ ഓൺലൈനായി അതിൽ വിയോജിപ്പ് പ്രകടിപ്പിക്കാൻ ഉടമക്ക് അവകാശമുണ്ട്.

പുതിയ സംരഭകർക്കും സ്ഥാപനങ്ങൾക്കും ആദ്യ വർഷം സ്വദേശിവത്ക്കരണത്തിൻ്റെ പേരിൽ നിയമ നടപടികൾ സ്വീകരിക്കില്ല. പകരം ബോധവത്ക്കരണം നടത്തും.

സ്വദേശിവത്ക്കരണം പ്രോത്സാഹിപ്പിക്കാനും അതോടൊപ്പം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും മന്ത്രാലയത്തിൻ്റെ പുതിയ സമീപനം കാരണമാകുമെന്നാണു പ്രതീക്ഷ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്