ഒരു മാസത്തിനുള്ളിൽ സൗദി ജവാസാത്ത് പതിനായിരം കേസുകളിൽ തീർപ്പ് കൽപ്പിച്ചു
റിയാദ്: കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മാത്രം നിയമ ലംഘകരായ സ്വദേശികൾക്കും വിദേശികൾക്കുമെതിരെ 10,400 അഡ്‌മിനിസ്റ്റ്രേറ്റീവ് തീരുമാനങ്ങൾ എടുത്തതായി സൗദി ജവാസാത്ത് അറിയിച്ചു.
രാജ്യത്തിൻ്റെ വിവിധ പ്രവിശ്യകളിൽ നിന്ന് പിടി കൂടിയ ഇഖാമ, തൊഴിൽ, അതിർത്തി നിയമ ലംഘകർക്കെതിരെയാണു വിധി കൽപ്പിച്ചത്.
ശിക്ഷാ വിധിയിൽ ജയിലും , നാടു കടത്തലും, പിഴയും എല്ലാം ഉൾപ്പെടുന്നതായി ജവാസാത്ത് ഡയറക്റ്ററേറ്റ് വ്യക്തമാക്കി.
നിയമ ലംഘകർക്ക് തൊഴിലോ, താമസമോ, യാത്രാ സൗകര്യമോ, മറ്റു സഹായങ്ങളോ നൽകരുതെന്ന് ജവാസാത്ത് സ്വദേശികൾക്കും വിദേശികൾക്കും വീണ്ടും മുന്നറിയിപ്പ് നൽകുകയും ചെയ്തു.
വിവിധ സർക്കാർ വകുപ്പുകളുടെ സഹായത്തോടെ നടത്തുന്ന പരിശോധനകളിൽ പ്രതിവാരം ശരാശരി പതിനായിരത്തിൽ പരം നിയമ ലംഘകർ പിടിക്കപെടുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa