സൗദിയിലെ ട്രാഫിക് ലൈറ്റ് ഇല്ലാത്ത ആദ്യത്തെ ഗവർണ്ണറേറ്റ് എന്ന വിശേഷണം ഇനി ദൂമതുൽ ജന്ദലിനു സ്വന്തം
അൽ ജൗഫിലെ ദൂമതിൽ ജന്ദൽ ട്രാഫിക് ലൈറ്റ് ഇല്ലാത്ത സൗദിയിലെ ആദ്യത്തെ നഗരമെന്ന വിശേഷണത്തിനു അർഹയായി.
നഗര ഭൂപ്രകൃതി മെച്ചപ്പെടുത്തുന്നതിനായും ട്രാഫിക് മൂവ്മെൻ്റ് സുഗമമാക്കുന്നതിനുമായി സിഗ്നലുകൾക്ക് പകരം റൗണ്ട് എബൗട്ടുകൾ ഇടം പിടിച്ചതോടെയാണിത്.
തിരക്കും അപകടങ്ങളും കുറക്കുന്നതിൻ്റെ ഭാഗമായി ഗവർണ്ണറേറ്റിലെ 10 ഇൻ്റർസെക്ഷനുകൾ സ്ക്വയറുകളാക്കി മാറ്റിയിട്ടുണ്ട്.
സ്കൂളുകൾക്ക് മുംബിലും സുപ്രധാന സ്ഥലങ്ങളിലും അപകടങ്ങൾ കുറക്കുന്നതിൻ്റെ ഭാഗമായി സ്പീഡ് ബംബുകൾ സ്ഥാപിച്ചിട്ടുണ്ട്.
ട്രാഫിക് സേഫ്റ്റി പ്രോഗ്രാമിൻ്റെയും ജീവിത നിലവാരം ഉയർത്തുന്നതിൻ്റെയും ഭാഗമായാണു ട്രാഫിക് സിഗ്നലുകൾ നീക്കം ചെയ്തതെന്ന് മേയർ സുമൈഹാൻ അശംരി അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa