Saturday, May 10, 2025
Saudi ArabiaTop Stories

സൗദിയിൽ ഇന്ധന വിലയിൽ മാറ്റമില്ല; നിരക്കുകൾ അറിയാം

ജിദ്ദ: ഡിസംബർ 11 മുതൽ ജനുവരി 10 വരെയുള്ള കാലയളവിലേക്കുള്ള രാജ്യത്തെ ഇന്ധന വില നിലവിലുള്ള സ്ഥിതിയിൽ തുടരും.

നിലവിലുള്ള രാജ്യത്തെ റീട്ടെയിൽ വിപണിയിലെ പെട്രോൾ, ഡീസൽ, മണ്ണെണ്ണ, എൽ പി ജി നിരക്കുകൾ താഴെ പരാമർശിക്കുന്നു.

പെട്രോൾ 91: 2.18 റിയാൽ. പെട്രോൾ 95: 2.33 റിയാൽ. ഡീസൽ 0.52 ഹലാല. മണ്ണെണ്ണ: 0.70 ഹലാല. എൽ പി ജി: 0.75 ഹലാല.

ക്രൂഡ് ഓയിൽ കയറ്റുമതി വിലയ്ക്ക് വിധേയമായി, റീട്ടെയിൽ വിപണിയിലെ ഇന്ധനവിലകൾ പ്രതിമാസ അടിസ്ഥാനത്തിലാണ് അവലോകനം ചെയ്യുക.

അതേ സമയം സാധാരണക്കാർക്ക് പ്രയാസം ഉണ്ടാകാതിരിക്കാൻ 91, 95 പെട്രോളിനു മാക്സിമം വില യഥാക്രമം 2.18 റിയാലിനും 2.33 റിയാലിനും മുകളിൽ പോകരുതെന്ന് സൽമാൻ രാജാവ് ജൂലൈയിൽ ഉത്തരവിറക്കിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്