Sunday, November 24, 2024
Saudi ArabiaTop Stories

സൗദി മാനവ വിഭവ ശേഷി മന്ത്രാലയം ഇടപെട്ടു; കുടിശ്ശിക വരുത്തിയ സ്ഥാപനം 10 ദിവസത്തിനുള്ളിൽ തൊഴിലാളികളുടെ വേതനം മുഴുവൻ നൽകണം; ഇഷ്ടമുള്ള സ്ഥാപനത്തിലേക്ക് സ്പോൺസർഷിപ്പ് മാറാനും എക്സിറ്റിനും അവസരം

റിയാദ്: സൗദി മാനവ വിഭവ ശേഷി മന്ത്രാലയത്തിൻ്റെ ഇടപെടൽ മൂലം ഒരു സ്ഥാപനത്തിലെ തൊഴിലാളികൾക്ക് ലഭിക്കാനുള്ള വേതനത്തിൻ്റെ കാര്യത്തിൽ തീരുമാനമായി.

റിയാദ് മാനവ വിഭവ ശേഷി മന്ത്രാലയ ബ്രാഞ്ചിലെ ക്രൈസിസ് മാനേജ്മെൻ്റ് വിംഗ് ആണു തൊഴിലാളികളുടെ പ്രശനത്തിൽ ഇടപെട്ടത്. സ്ഥാപനത്തിൻ്റെ പ്രതിനിധികളുമായി ചർച്ചകൾ നടത്തിയതോടെ വിഷയത്തിനു പരിഹാരമാകുകയായിരുന്നു.

നൂറ് തൊഴിലാളികളുടെ കേസ് ആയിരുന്നു മന്ത്രാലയം പരിഗണിച്ചത്. ഇതിൽ 62 പേർക്ക് നൽകാനുള്ള മുഴുവൻ വൈകിയ വേതനവും 10 ദിവസത്തിനുള്ളിൽ തൊഴിലുടമ കൊടുത്ത് തീർക്കണമെന്ന് തീരുമാനമാകുകയായിരുന്നു. 6.54 ലക്ഷം റിയാൽ ആണു ആകെ നൽകാനുള്ള വേതന തുക.

അതോടൊപ്പം കിട്ടാനുള്ള വേതനം ലഭിച്ചവർക്ക് ആഗ്രമുണ്ടെങ്കിൽ ഫൈനൽ എക്സിറ്റിൽ രാജ്യം വിടാനും അവസരം ഒരുക്കിയിട്ടുണ്ട്.

ബാക്കിയുള്ള തൊഴിലാളികൾക്ക് ജോലിയിലേക്ക് തിരികെ പ്രവേശിക്കാനും ആവശ്യമെങ്കിൽ മറ്റൊരു സ്പോൺസറുടെ അടുത്തേക്ക് കഫാല മാറാനുള്ള അവസരമൊരുക്കാനും മന്ത്രാലയത്തിൻ്റെ ഇടപെടൽ കാരണമായി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്