കൊറോണയുമായി ബന്ധപ്പെട്ട് സുപ്രധാന വിവരങ്ങൾ പങ്ക് വെച്ച് ഡോ: അബ്ദുല്ല അസീരി; മീഡിയകളുടെ സമീപനത്തിനെതിരെ വിമർശനം
കൊറോണയുടെയും അവയുടെ വക ഭേദങ്ങളുടെയും വ്യാപനത്തെക്കുറിച്ചും വ്യാപ്തിയെക്കുറിച്ചും സൗദി ആരോഗ്യ മന്ത്രാലയത്തിലെ സാംക്രമിക രോഗ വിഭാഗം കൺസൾട്ടൻ്റ് ഡോ: അബ്ദുല്ല അസീരി വിശദീകരണം നൽകി.
കൊറോണ മൂലമുള്ള മരണ നിരക്ക് ഇപ്പോൾ ആദ്യ ഘട്ടങ്ങളിൽ കണ്ടത് പോലുള്ള അവസ്ഥയിലേക്ക് മടങ്ങിയിട്ടില്ല. മരണ നിരക്ക് കുറക്കുന്നതിനു സഹായിച്ച വാക്സിനുകൾക്ക് നന്ദി. വൈറസിൻ്റെ തുടർച്ചയായുള്ള വക ഭേദങ്ങൾ രോഗത്തിൻ്റെ കഠിനാവസ്ഥയുടെ പാറ്റേൺ മാറ്റിയിട്ടില്ല.
കൊറോണ പകർച്ചാ വ്യാധിയിൽ നിന്ന് പുറത്ത് കടക്കാൻ മീഡിയകളുടെ സമീപനവും മാറേണ്ടതുണ്ട്. രോഗികളുടെ എണ്ണത്തിലും ഒരോ വക ഭേദത്തിൻ്റെ കാര്യത്തിലും പ്രാധാന്യം കൊടുക്കുന്നതിനു പകരം രോഗത്തിൻ്റെ ഗുരുതരാവസ്ഥയുടെ പാറ്റേണിലും ഹിപ്നോസിസിലുമാണു ശ്രദ്ധ കൊടൂക്കേണ്ടത് എന്നും അസീരി ഓർമ്മിപ്പിച്ചു.
അതേ സമയം സൗദിയിൽ പുതുതായി 53 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചപ്പോൾ 71 പേർ കൂടി സുഖം പ്രാപിച്ചു. 27 പേർ ഗുരുതരാവസ്ഥയിലുണ്ട്. ഒരു മരണമാണു പുതുതായി റിപ്പോർട്ട് ചെയ്തത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa