Sunday, November 24, 2024
Saudi ArabiaTop Stories

കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ പിടിക്കപ്പെട്ട നിയമ ലംഘകരുടെ കണക്കുകൾ പുറത്ത് വിട്ട് സൗദി ആഭ്യന്തര മന്ത്രാലയം; പരിശോധനകൾ തുടരുന്നു

വിവിധ സർക്കാർ ഏജൻസികളുടെ സഹകരണത്തോടെ രാജ്യത്തിൻ്റെ മുഴുവൻ പ്രവിശ്യകളിലും ഇഖാമ, തൊഴിൽ, അതിർത്തി നിയമ ലംഘകരെ പിടികൂടുന്നതിനുള്ള പരിശോധനകൾ ആഭ്യന്തര മന്ത്രാലയം തുടരുന്നു.

കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മാത്രം ഇഖാമ, തൊഴിൽ, അതിർത്തി നിയമ ലംഘകരായ 15,069 പേരെയാണു പിടി കൂടിയതെന്ന് ആഭ്യന്തര മന്ത്രാലയത്തിൻ്റെ പ്രസ്താവനയിൽ വ്യക്തമാക്കി.

ഇതിൽ ഇഖാമ നിയമ ലംഘകരായ 7567 പേരും, തൊഴിൽ നിയമ ലംഘകരായ 1902 പേരും അതിർത്തി നിയമ ലംഘകരായ 5600 പേരും ഉൾപ്പെടുന്നു.

ഇതിനു പുറമെ സൗദിയിലേക്ക് അനധികൃത വഴികളിലൂടെ നുഴഞ്ഞ് കയറാൻ ശ്രമിച്ച 438 പേരെയും പിടികൂടിയിട്ടുണ്ട്. ഇതിൽ 66 ശതമാനം യമനികളും 29 ശതമാനം എത്യോപ്യക്കാരും 5 ശതമാനം മറ്റു രാജ്യക്കാരുമായിരുന്നു.

അതോടൊപ്പം അനധികൃത മാർഗങ്ങളിലൂടെ സൗദിക്കകത്തേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ച 23 പേരെയും നിയമ ലംഘകർക്ക് സഹായവും അഭയവും നൽകിയ 9 പേരെയും പിടികൂടിയിട്ടുണ്ട്. 7700 പേരെ കൂടി നാടു കടത്തിയതായും മന്ത്രാലയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്