സൗദിയിൽ അഴിമതി വേട്ടയിൽ ജഡ്ജിയും പോലീസുമടക്കം നിരവധി പേർ പിടിയിൽ; വൻ തുക കണ്ടെടുക്കുന്ന വീഡിയോ പുറത്ത്
റിയാദ്: അഴിമതി വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനകളിൽ ഉന്നത ഉദ്യോഗസ്ഥരടക്കം നിരവധി പേർ പിടിയിൽ. വിവിധ തലങ്ങളിൽ നടന്ന അഴിമതി വേട്ടയുടെ വിവരങ്ങൾ അധികൃതർ പുറത്ത് വിട്ടു.
വിദേശികളിൽ നിന്ന് 4.9 മില്യൻ റിയാൽ പിടിച്ചെടുക്കുകയും പിന്നീട് പണം കൈക്കലാക്കി അവരെ വെറുതെ വിടുകയും ചെയ്ത ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിൽ പെട്ട 3 ഉദ്യോഗസ്ഥരെ അഴിമതി വിരുദ്ധ സമിതി പിടി കൂടി. പണത്തിൻ്റെ ഉറവിടം കാണിക്കാൻ കഴിയാത്തതിനാൽ കേസുമായി ബന്ധപ്പെട്ട വിദേശികളേയും അറസ്റ്റ് ചെയ്തു.
ഒരു സൗദി പൗരൻ്റെ പണം വെളുപ്പിക്കൽ കേസ് മറച്ച് വെക്കുന്നതിനു പകരമായി കൈക്കൂലി ആവശ്യപ്പെട്ട ആൻ്റി നാർക്കോട്ടിക് വിഭാഗത്തിലെ ഒരു ജീവനക്കാരനും പിടിക്കപ്പെടു. കേസ് തനിക്കെതിരെ ചമച്ചുണ്ടാക്കിയതായതിനാൽ വിഷയം സൗദി പൗരൻ അഴിമതി വിരുദ്ധ സമിതിയെ അറിയിക്കുകയും പ്ളാനിലൂടെ ഉദ്യോഗസ്ഥനെ പിടിക്കുകയുമായിരുന്നു. ഒരു ഗോൾഡ് ബാർ കൈക്കൂലിയായി നൽകാമെന്ന് സമ്മതിച്ച് അത് കൈമാറുന്നതിനിടെയായിരുന്നു അറസ്റ്റ് നടന്നത്.
മറ്റൊരു കേസിൽ ഒരു വാണിജ്യ കോടതിയിലെ ജഡ്ജി 3 ലക്ഷം റിയാൽ കൈക്കൂലി വാങ്ങിയതിനു പിടിക്കപ്പെട്ടു. ഒരു കേസിൽ സൗദി പൗരനു അനുകൂലമായി വിധി പ്രസ്താവിക്കുന്നതിനായിരുന്നു കൈക്കൂലി സ്വീകരിച്ചത്.
മറ്റു വിവിധ കേസുകളിൽ പോലീസ് വിഭാഗവുമായും സിവിൽ ഡിഫൻസുമായും ആർമിയുമായും മുനിസിപാലിറ്റിയുമായും ബന്ധപ്പെട്ട നിരവധി ഉദ്യോഗസ്ഥർ അഴിമതി വിരുദ്ധ സമിതിയുടെ പിടിയിലായി.
മുകളിൽ പരാമർശിച്ച 4.9 മില്യൻ റിയാലിൻ്റെ കേസിൽ വിദേശികളുടെ കയ്യിൽ നിന്ന് ഉദ്യോഗസ്ഥർ പണം പിടിചെടുക്കുന്നതും വാങ്ങിയ പണം ക്രിമിനൽ ഇൻ വെസ്റ്റിഗേഷൻ ഉദ്യോഗസ്ഥരുടെ കയ്യിൽ നിന്ന് അഴിമതി വിരുദ്ധ സമിതി കണ്ടെടുക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായി. വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa