Saturday, April 19, 2025
Saudi ArabiaTop Stories

12 വയസ്സിനു മുകളിൽ പ്രായമുള്ള വിദേശ തീർത്ഥാടകർക്ക് ഉംറ നിർവ്വഹിക്കാം

മക്ക: 12 വയസ്സും അതിൽ കൂടുതലുമുള്ള വിദേശ തീർത്ഥാടകർക്ക് രാജ്യത്ത് പ്രവേശിക്കാനും ഉംറ നിർവഹിക്കാനും അനുമതി നൽകുമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

ഇതോടെ 18 വയസോ അതിൽ കൂടുതലോ പ്രായമുള്ള വിദേശ തീർഥാടകർക്ക് മാത്രം തീർഥാടനത്തിന് അനുമതി നൽകാനുള്ള മുൻ തീരുമാനം മന്ത്രാലയം പിൻവലിച്ചു.

പുതിയ നിർദ്ദേശമനുസരിച്ച്, രാജ്യത്തെ എല്ലാ പൗരന്മാർക്കും താമസക്കാർക്കും ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ പൗരന്മാർക്കും 12 വയസ്സിന് മുകളിലുള്ള മറ്റു രാജ്യങ്ങളിലെ വിദേശ തീർഥാടകർക്കും ഉംറ നിർവഹിക്കാനുള്ള അനുമതി ലഭിക്കും.

ഉംറക്ക് പുറമെ ഇവർക്ക് നബി സ്വലല്ലാഹു അലൈഹി വസല്ലമയെ സന്ദർശിക്കാനും റൗളയിൽ നമസ്ക്കരിക്കാനും അനുമതി ലഭിക്കും.

വിവിധ തരത്തിലുള്ള വിസകൾക്ക് കീഴിൽ വരുന്ന 12 വയസും അതിൽ കൂടുതലുമുള്ള വിദേശികൾക്ക് അവരുടെ ഹെൽത്ത് സ്റ്റാറ്റസ് ഇമ്യൂൺ ആയിരിക്കണമെന്ന വ്യവസ്ഥയോടെ ഉംറ, സിയാറ പെർമിറ്റ് ലഭിക്കുന്നതിന് അപേക്ഷിക്കാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്