Sunday, September 22, 2024
Saudi ArabiaTop Stories

ഇലക്ട്രോണിക് ബില്ലിംഗ് സംവിധാനം ബാധകമാകുന്ന വിഭാഗത്തെക്കുറിച്ച് സൗദി സകാത്ത് ആൻ്റ് ടാക്സ് അതോറിറ്റി

ഇലക്ട്രോണിക് ബില്ലിംഗ് നിർബന്ധമായ വിഭാഗം ആരാണെന്നതിനെക്കുറിച്ച് സൗദി സകാത്ത് ടാക്സ് ആൻ്റ് കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി.

സൗദിയിലെ വാറ്റ് അടക്കുന്ന വിഭാഗങ്ങൾക്ക് മാത്രാമാണു ഇലക്ട്രോണിക് ബില്ലിംഗ് നിർബന്ധമാകുന്നത് എന്നാണു അതോറിറ്റി അറിയിച്ചത്.

വാറ്റിൽ രെജിസ്റ്റർ ചെയ്ത എല്ലാ നികുതി ദായകർക്കും ഇലക്ട്രോണിക് ബില്ലിംഗ് ബാധകമാകും. എന്നാൽ സൗദിക്ക് പുറത്ത് താമസിക്കുന്ന നികുതി ദായകർക്ക് ഇലക്ട്രോണിക് ബില്ലിംഗ് ബാധകമല്ല.

അതോറിറ്റി നേരത്തെ ആവശ്യപ്പെട്ട നിബന്ധനകൾ ഉൾക്കൊള്ളിച്ച് കൊണ്ടായിരിക്കണം ഇലക്ട്റോണിക് ബില്ലിംഗ് നടപ്പാക്കേണ്ടത് എന്നും അതോറിറ്റി ഓർമ്മിപ്പിച്ചു.

ഇക്കഴിഞ്ഞ നാലാം തീയതി മുതലായിരുന്നു സൗദി സകാത്ത് ടാക്സ് ആൻ്റ് കസ്റ്റംസ് അതോറിറ്റി ഇലക്ട്രോണിക് ബില്ലിംഗ് സംവിധാനം നിർബന്ധമാക്കിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്