അടുത്തത വർഷം 16 പുതിയ തൊഴിൽ മേഖലകൾ കൂടി സൗദിവത്ക്കരിക്കും
ജിദ്ദ: 2022 ൽ പുതിയ 16 തൊഴിൽ, പ്രവർത്തന മേഖലകൾ കൂടി സ്വദേശിവത്ക്കരിക്കുന്നതിനുള്ള പദ്ധതിയുള്ളതായി സൗദി മാനവ വിഭവശേഷി മന്ത്രാലയം സൂചന നൽകി.
അതോടൊപ്പം ഫ്രീലാൻസ് ആയി ജോലി ചെയ്യുന്ന സൗദികളുടെ എണ്ണം 30,000 വും റിമോട്ട് വർക്ക് പ്രകാരം 60,000 സൗദികൾക്കും തൊഴിൽ നൽകാനുള്ള പദ്ധതിയുമുണ്ട്.
സൗദി സാമൂഹിക സുരക്ഷാ പദ്ധതിയിൽ രെജിസ്റ്റർ ചെയ്തവരിൽ കഴിവുള്ള 26 ശതമാനം പേരെ ലേബർ മാർക്കറ്റിൽ പ്രവേശിക്കുന്നതിനു പ്രാപ്തരാക്കും.
ഫ്ളക്സിബിൾ വർക്കിംഗ് സിസ്റ്റം പ്രകാരം ജോലി ചെയ്യുന്ന സൗദികളുടെ എണ്ണം 50,000 ആയി ഉയർത്താനും അധികൃതർ ലക്ഷ്യമിടുന്നു.
ഈ വർഷം മാത്രം സൗദിവത്ക്കരണത്തിലൂടെ 3.78 ലക്ഷം സ്വദേശികൾക്ക് ജോലി നൽകാനായിട്ടുണ്ട്. 20 തൊഴിൽ മേഖലകളായിരുന്നു ഈ വർഷം സൗദിവത്ക്കരിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa