Sunday, September 22, 2024
GCCTop StoriesU A E

മാജിദ് അൽ ഫുത്വൈം അന്തരിച്ചു

പ്രമുഖ യു എ ഇ വ്യവസായ പ്രമുഖനും മിഡിലീസ്റ്റിലെ ഏറ്റവും വലിയ വാണിജ്യ ശൃംഖലയുടെ ഉടമയുമായ മാജിദ് അൽ ഫുത്വൈം അന്തരിച്ചു. ഫോർബ്സ് ലിസ്റ്റ് പ്രകാരം അറബ് ലോകത്തെ മൂന്നാമത്തെ ധനികനാണ്.

1992 ലായിരുന്നു അദ്ദേഹം ദുബൈ ആസ്ഥാനമാക്കി മാജിദ് അൽ ഫുത്വൈം ഗ്രൂപ് സ്ഥാപിച്ചത്. 13 രാജ്യങ്ങളിലായി കംബനിയുടെ പ്രവർത്തനങ്ങൾ വ്യാപിച്ചിരിക്കുന്നു.

50,000 ത്തിനടുത്ത് ആളുകൾക്ക് മാജിദ് അൽ ഫുത്വൈം ഗ്രൂപ് തൊഴിൽ നൽകുന്നുണ്ട്. ഷോപിംഗ് മാൾ, ഹൈപർ മാർക്കറ്റ്, എനർജി, എൻ്റർടെയ്ന്മെൻ്റ്, ഹോട്ടൽ, റെസ്റ്റോറൻ്റ് തുടങ്ങി വിവിധ മേഖലകളിലായി കംബനി പ്രവർത്തിക്കുന്നുണ്ട്.

യു എ ഇ വൈസ് പ്രസിഡൻ്റും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് മാജിദ് അൽ ഫുത്വൈമിൻ്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.

അദ്ദേഹം രാഷ്ട്രത്തിനായി സമർപ്പിച്ച വ്യക്തിത്വമായിരുന്നുവെന്നും അനന്തമായ നന്മയുടെ ഉടമയായിരുന്നുവെന്നും ഏറ്റവും അവസാനമായി 3000 സ്വദേശികൾക്ക് തൊഴിൽ നൽകാൻ അദ്ദേഹം തീരുമാനിച്ചതായും ശൈഖ് മുഹമ്മദ് സ്‌മരിച്ചു.

യു എ ഇയുടെ നവോഥാനത്തിനു സാക്ഷ്യം വഹിച്ച ഏറ്റവും വലിയ സംരംഭകരിൽ ഒരാളായി മാജിദ് അൽ ഫുത്വൈം പരിഗണിക്കപ്പെടുന്നു. ഒരു വാണിജ്യ കുടുംബത്തിലായിരുന്നു അദ്ദേഹം ജനിച്ചതും വളർന്നതും.

അറേബ്യൻ മലയാളി വാട്സ്ആപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്