സൗദിയിൽ ഒരു വർഷത്തേക്ക് ഇഖാമ പുതുക്കുന്നത് നിർത്തലാക്കുമോയെന്ന ചോദ്യത്തിനു അധികൃതർ പ്രതികരിച്ചു
ജിദ്ദ: സൗദിയിലെ വിദേശികളുടെ ഇഖാമകൾ ഒരു വർഷത്തേക്ക് പുതുക്കുന്ന സംവിധാനം നിർത്തലാക്കുമോയെന്ന ചോദ്യത്തോട് സൗദി മാനവ വിഭവ ശേഷി മന്ത്രാലയം പ്രതികരിച്ചു.
ഇഖാമകൾ മൂന്ന് മാസത്തേക്ക് വരെ പുതുക്കാൻ അനുമതി നൽകിക്കൊണ്ടുള്ള തീരുമാനം പ്രാബല്യത്തിലായതിനെത്തുടർന്നാണു മന്ത്രാലയത്തോട് സംശയം ചോദിച്ചത്.
ഒരു വർഷത്തേക്ക് പുതുക്കുന്ന സംവിധാനം ഒഴിവാക്കിയിട്ടില്ല എന്നായിരുന്നു മന്ത്രാലയം പ്രസ്തുത ചോദ്യത്തിനു മറുപടിയായി പ്രതികരിച്ചത്.
ഗാർഹിക തൊഴിലാളികളൊഴികെയുള്ളവരുടെ ഇഖാമ മൂന്ന് മാസത്തേക്ക് വരെ പുതുക്കാനായി മൂന്ന് മാസത്തേക്ക് ലെവി അടക്കാൻ സാധിക്കുമെന്നത് തൊഴിലുടമകൾക്ക് വലിയ ആശ്വാസം നൽകുന്നതാണ്.
ലെവിക്ക് പുറമെ വർക്ക് പെർമിറ്റ് ഫീസും മൂന്ന് മാസത്തേക്ക് അടക്കാൻ സാധിക്കുന്ന രീതി കഴിഞ്ഞയാഴ്ച മാനവ വിഭവ ശേഷി മന്ത്രാലയം വ്യക്തമാക്കിയിരുന്നു. അതിൻ്റെ ലിങ്ക് കാണാം. https://arabianmalayali.com/2021/12/08/36647/ .
അറേബ്യൻ മലയാളി വാട്സ്ആപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa