വഴിയിൽ വെച്ച് കാർ കേടായ സൗദി പൗരന് പുതിയ കാർ വാങ്ങിക്കൊടുത്ത് തുർക്കി രാജകുമാരൻ
അസീർ: അസീർ ഗവർണ്ണർ തുർക്കി ബിൻ ത്വലാൽ രാജകുമാരൻ ഒരു സൗദി പൗരനു പുതിയ കാർ വാങ്ങിക്കൊടുത്ത സംഭവം ഏറെ ശ്രദ്ധേയമായി.
മഹായിൽ അസീറിലെ ഒരു റോഡിൽ വെച്ച് തൻ്റെ കാർ പെട്ടെന്ന് കേടായതിനാൽ പ്രയാസപ്പെട്ട് നിൽക്കുകയായിരുന്ന ഒരു സൗദി പൗരൻ്റെ സമീപത്ത് കൂടെ തൻ്റെ വാാഹനത്തിൽ പോകുകയായിരുന്നു തുർക്കി രാജകുമാരൻ.
കാർ കേടായ നിലയിൽ നിൽക്കുന്ന സൗദി പൗരനെ കണ്ട തുർക്കി രാജകുമാരൻ വിഷയം ചോദിച്ചറിയുകയും അയാളെ തൻ്റെ കാറിൽ കയറ്റുകയും ചെയ്തു.
സൗദി പൗരനെയും കൂട്ടി രാജകുമാരൻ നേരെ ചെന്നത് ഒരു കാർ ഷോറുമിലേക്കായിരുന്നു. അവിടെ നിന്ന് ടൊയോട്ടയുടെ ഒരു പുതിയ ഹൈലക്സ് കാർ രാജകുമാരൻ വാങ്ങുകയും അത് സൗദി പൗരനു സമ്മാനമായി നൽകുകയും ചെയ്തു.
രാജകുമാരൻ്റെ ഈ സൽ പ്രവൃത്തിയെ സോഷ്യൽ മീഡിയകളിൽ ആളുകൾ ഏറെ പ്രശംസിച്ചു. ഇതിനു അർഹമായ പ്രതിഫലം രാജകുമാരനു അല്ലാഹു നൽകട്ടെ എന്നും ആളുകൾ പ്രാർത്ഥിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa