Saturday, September 21, 2024
Saudi ArabiaTop Stories

കാറപകടത്തിൽ മരിച്ച മുഹമ്മദ് ശംരിയുടെ കുടുംബത്തിന് 5 ലക്ഷം റിയാലും ശംരിയുടെ കടം വീട്ടാൻ 20 ലക്ഷം റിയാലും നൽകി അബ്ദുൽ അസീസ് രാജകുമാരൻ; നന്മയുടെ രാജകുമാരന് പ്രാർത്ഥനകളുമായി സൗദി ജനത

കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരിച്ച പ്രമുഖ സ്നാപ് ചാറ്റ് സെലബ്രിറ്റി മുഹമ്മദ് ശംരിയുടെ കുടുംബത്തിനു അബ്ദുൽ അസീസ് ബിൻ ഫഹദ് രാജകുമാരൻ 5 ലക്ഷം റിയാൽ സഹായമായി നൽകി.

അതിനു പുറമെ ശംരിയുടെ കടങ്ങൾ വീട്ടുന്നതിനുള്ള 20 ലക്ഷം റിയാലും അബ്ദുൽ അസീസ് രാജകുമാരൻ ഏറ്റെടുക്കുകയും ചെയ്തു. പ്രശസ്ത സൗദി നടൻ ഫായിസ് അൽ മാലികിയാണു ഇക്കാര്യം അറിയിച്ചത്.

അബ്ദുൽ അസീസ് രാജകുമാരൻ്റെ നന്മ നിറഞ്ഞ പ്രവൃത്തിക്ക് സൗദി ജനത സോഷ്യൽ മീഡിയകളിലൂടെ പ്രാർഥനകളിലൂടെ നന്ദി അർപ്പിച്ച് കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസം കാറപകടത്തിൽ മരിച്ച ശംരിയുടെയും അദ്ദേഹത്തിൻ്റെ രണ്ട് മക്കളുടെയും മയ്യിത്ത് വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിലായിരുന്നു മറവ് ചെയ്തത്.

അദ്ദേഹത്തിൻ്റെ മറ്റു രണ്ട് കുട്ടികളടങ്ങുന്ന കുടുംബം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ശംരിയുടെ മരണത്തിൽ നോർത്തേൺ ബോഡർ ഗവർണർ ഫൈസൽ ബിൻ ഖാലിദ് ബിൻ സുൽത്താൻ രാജകുമാരനടക്കം പ്രമുഖർ അനുശോചനം അറിയിച്ചു.

റിയാദിലേക്ക് പോകുകയാണെന്നും സുരക്ഷിതമയി എത്താൻ പ്രാർഥനകളിൽ ഉൾപ്പെടുത്തണമെന്നും പറഞ്ഞ് പോസ്റ്റിട്ട ശേഷമുള്ള യാത്രയിലായിരുന്നു ശംരി അപകടത്തിൽ പെടുന്നതും മരിക്കുന്നതും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്