ചെറുകിട സംരംഭകർ വിപണി വിടുന്നത് ഒഴിവാക്കാൻ പരിശ്രമിക്കുന്നുണ്ടെന്ന് സൗദി മാനവവിഭവശേഷി മന്ത്രാലയം
തൊഴിൽ വിപണിയിലെ മാറ്റത്തിന് അനുസൃതമായാണ് നിയമലംഘനങ്ങളുടെ ഷെഡ്യൂളും അനുബന്ധ പിഴകളും അപ്‌ഡേറ്റ് ചെയ്യാനുള്ള തീരുമാനമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് സ അദ് ആൽ ഹമാദ് വിശദീകരിച്ചു.
കൊറോണ വൈറസ് വ്യാപനം മുതൽ സ്വകാര്യമേഖലാ സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നതിനായി മന്ത്രാലയം പദ്ധതികൾ ആരംഭിച്ചതായി അദ്ദേഹം സൂചിപ്പിച്ചു.
സ്വകാര്യമേഖലയെ വികസിപ്പിക്കുകയും ഉത്തേജിപ്പിക്കുകയും അതോടൊപ്പം സ്വദേശിവത്ക്കരണവും സുസ്ഥിരതയും പ്രാദേശികവും ആഗോളവുമായ വിപണികൾക്ക് ആകർഷകവും മത്സരപരവുമായ അന്തരീക്ഷമാക്കി സൗദി വിപണിയെ മാറ്റുകയും ചെയ്യുക എന്നത് മന്ത്രാലയത്തിന്റെ ലക്ഷ്യമാണ്.
ചെറുകിട മൈക്രോ സംരംഭകർ തൊഴിൽ വിപണി വിടുന്നത് തടയാൻ മന്ത്രാലയം പരമാവധി പ്രവർത്തിക്കുന്നുണ്ടെന്ന് അൽ ഹമദ് കൂട്ടിച്ചേർത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa