Saturday, November 23, 2024
Saudi ArabiaTop Stories

സൗദിയിലെ ഒമിക്രോൺ വ്യാപനത്തിൻ്റെ തോത് വെളിപ്പെടുത്തി അധികൃതർ; 5 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് വാക്സിൻ നൽകും

ജിദ്ദ: അഞ്ച് വയസ്സ് മുതൽ 11 വയസ്സ് വരെയുള്ള കുട്ടികൾക്ക് കൊറോണ വാക്സിൻ നൽകൽ വൈകാതെ ആരംഭിക്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി അറിയിച്ചു.

കൊറോണ വ്യാപനവും പ്രതിരോധ നടപടികളും മറ്റും വിശദീകരിക്കാനുള്ള വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനു കൊറോണ വാക്സിനും ശൈത്യ കാലം ആരംഭിച്ചതിനാൽ ഇൻഫ്ളുവൻസാ വാക്സിനും സ്വീകരിക്കേണ്ടതിൻ്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്ത് കൊറോണ കേസുകൾ വർദ്ധിക്കുന്നുണ്ടെന്നും രണ്ട് ഡോസും ബൂസ്റ്റർ ഡോസും സ്വീകരിക്കുന്നതിൽ ശ്രദ്ധ ചെലുത്തണമെന്നും പ്രതിരോധ സംവിധാനങ്ങളിൽ അലംഭാവം കാണിക്കരുതെന്നും ഡോ:അബ്ദുൽ ആലി ആഹ്വാനം ചെയ്തു.

അതേ സമയം ഡിസംബർ ആദ്യത്തിൽ സൗദിയിൽ കണ്ടെത്തിയ ഒമിക്രോണിൻ്റെ സാന്നിദ്ധ്യം ഇപ്പോൾ 5.4 ശതമാനമായി ഉയർന്നതായി സൗദി പബ്ളിക് ഹെൽത്ത് അതോറിറ്റി-വിഖായ- സി ഇ ഒ ഡോ:അബ്ദുല്ല അൽ ഖുവൈസാനി വെളിപ്പെടുത്തി.

കൊറോണ വക ഭേദങ്ങളെ പ്രതിരോധിക്കാൻ രണ്ട് ഡോസ് വാക്സിൻ മാത്രം സ്വീകരിച്ചവരേക്കാൾ 25 മടങ്ങ് ശേഷി ബൂസ്റ്റർ ഡോസ് സ്വീകരിച്ചവർക്ക് ലഭിക്കുന്നുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

ലോകത്ത് ഇത് വരെയായി 45,000 ഒമിക്രോൺ കേസുകൾ കണ്ടെത്തിയിട്ടുണ്ടെന്നും അതിൽ 90 ശതമാനവും യൂറോപ്പിലാണെന്നും അദ്ദേഹം അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്