മദീനയിലെ ലോക പ്രശസ്ത ഖുർആൻ എഴുത്തുകാരൻ ശൈഖ് ഉസ്മാന് സൗദി പൗരത്വം
മദീന: കിംഗ് ഫഹദ് ഖുർആൻ പ്രിന്റിംഗ് പ്രസിലെ ഖുർആൻ എഴുത്തുകാരൻ ശൈഖ് ഉസ്മാൻ അബ്ദു ത്വാഹാക്ക് സൗദി പൗരത്വം ലഭിച്ചു.
ശൈഖ് ഉസ്‌മാൻ കൈ കൊണ്ടെഴുതിയ ഖുർആന്റെ കോപ്പികളാണ് 1988 മുതൽ മദീനയിലെ കിംഗ് ഫഹദ് ഖുർആൻ പ്രിൻ്റിംഗ് കോംപ്ളക്സിൽ നിന്ന് പ്രിൻ്റ് ചെയ്യുന്ന മുസ്ഹഫുകൾ.
1934 ൽ സിറിയയിലായിരുന്നു ശൈഖ് ഉസ്മാൻ ജനിച്ചത്. 1970 ലായിരുന്നു ആദ്യമായി സിറിയൻ ഔഖാഫിന് വേണ്ടി ശൈഖ് ഉസ്മാൻ ഖുർആൻ എഴുതിയത്. 1988 ൽ മദീനയിലേക്ക് വന്ന് കിംഗ് ഫഹദ് ഖുർആൻ പ്രിന്റിംഗ് കോപ്ലക്സിൽ സേവനം ആരംഭിക്കുകയായിരുന്നു.
സൗദി പൗരത്വം നൽകാനുള്ള ഭരണകൂടത്തിൻ്റെ തീരുമാനത്തിൽ ഏറെ സന്തോഷം പ്രകടിപ്പിച്ച ശൈഖ് ഉസ്‌മാനും തൻ്റെ 4 ആൺകുട്ടികളും 3 പെൺകുട്ടികളും സല്മാൻ രാജാവിനും കിരീടാവകാശിക്കും നന്ദി അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa