ഇനി 60 ദിവസം മാത്രം ബാക്കി; പദവി ശരിയാക്കാത്ത ബിനാമി ബിസിനസുകാർക്ക് ശക്തമായ മുന്നറിയിപ്പുമായി സൗദി ജവാസാത്ത്
റിയാദ്: ബിനാമി ബിസിനസുകാർക്ക് പദവി ശരിയാക്കാനുള്ള ഇളവ് കാലാവാധി അവസാനിക്കാനിരിക്കേ ശക്തമായ മുന്നറിയിപ്പുമായി സൗദി ജവാസാത്ത്.
ബിനാമി സ്ഥാപനങ്ങൾക്ക് പദവി ശരിയാക്കാനുള്ള കാലാവധി അടുത്ത ഫെബ്രുവരി 16 നു അവസാനിക്കാനിരിക്കേയാണു ജവാസാത്ത് മുന്നറിയിപ്പ് നൽകിയത്.
ഇളവ് അവസാനിച്ച ശേഷം പിടിക്കപ്പെടുന്ന സ്ഥാപനങ്ങൾക്ക് അഞ്ച് മില്യൻ റിയാൽ വരെ പിഴയും ഉത്തരവാദികൾക്ക് അഞ്ച് വർഷം വരെ തടവ് ശിക്ഷയും അനുഭവിക്കേണ്ടി വരുമെന്ന് ബിനാമി വിരുദ്ധ സമിതി മുന്നറിയിപ്പ് നൽകിയിരുന്നു.
പദവി ശരിയാക്കാൻ ആഗ്രഹിക്കുന്ന സൗദിക്കും വിദേശിക്കും ഇലക്ട്രോണിക് പ്ളാറ്റ് ഫോമിലൂടെയും അപേക്ഷിക്കാൻ വാണിജ്യ മന്ത്രാലയം അവസരം നൽകിയിട്ടുണ്ട്.
സ്ഥാപനത്തിൽ സൗദിയും വിദേശിയും തമ്മിലുള്ള പാർട്ണർഷിപ്പ്, സ്ഥാപനം വിദേശിയുടെ പേരിൽ രെജിസ്റ്റർ ചെയ്യുക, സ്ഥാപനത്തിൽ ഒരു പുതിയ പങ്കാളിയെ അവതരിപ്പിച്ചുകൊണ്ട് സൗദി തന്നെ സാമ്പത്തിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് തുടരുക, വ്യവഹാരം സൗദിയായിരിക്കുക, വിദേശി പ്രീമിയം ഇഖാമ കൈവശപ്പെടുത്തുക, വിദേശി സൗദി വിടുക. എന്നിവയാണു ബിനാമി പദവി ശരിയാക്കാൻ ചെയ്യണ്ടത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa