ഫൈനൽ എക്സിറ്റ് നൽകിയെന്ന് കരുതി കഫീലിന്റെ ഉത്തരവാദിത്വം അവസാനിക്കുന്നില്ലെന്ന് ജവാസാത്ത്
ജിദ്ദ: ഒരു വിദേശ തൊഴിലാളിക്ക് ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്ത് നൽകുന്നതോടെ തൊഴിലുടമയുടെ ഉത്തരവാദിത്വം അവസാനിക്കുന്നില്ലെന്ന് സൗദി ജവാസാത്ത് ഓർമ്മപ്പെടുത്തി.
മറിച്ച് ഫൈനൽ എക്സിറ്റ് വിസ ലഭിച്ച വിദേശി രാജ്യം വിട്ടിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതും തൊഴിലുടമയുടെ ബാധ്യതയാണെന്ന് ജവാസാത്ത് പ്രസ്താവിച്ചു.
ഏതെങ്കിലും സാഹചര്യത്തിൽ ഫൈനൽ എക്സിറ്റ് ലഭിച്ച വിദേശി രാജ്യം വിടാതിരിക്കുകയും അയാളെക്കുറിച്ച് വിവരം ലഭിക്കാതിരിക്കുകയും ചെയ്താൽ സ്പോൺസർ ഉടൻ എക്സിറ്റ് വിസ ക്യാൻസൽ ചെയ്ത് തൊഴിലാളിയെ ഹുറൂബാക്കണമെന്നും ജവാസാത്ത് നിർദ്ദേശിച്ചു.
നിലവിൽ അബ്ഷിർ വഴിയും ഹൂറുബാക്കാൻ അവസരമുണ്ട്. വിസ നില നിൽക്കേ ഒരാളെ ഹുറൂബാക്കാൻ സാധിക്കില്ലെന്നതിനാൽ ഹുറൂബാക്കണമെങ്കിൽ ആദ്യം വിസ ക്യാൻസൽ ചെയ്യേണ്ടി വരും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa