Saturday, September 21, 2024
Saudi ArabiaTop Stories

സൗദിയിൽ വീണ്ടും കർഫ്യൂ ഏർപ്പെടുത്തുന്നത് എപ്പോഴായിരിക്കുമെന്ന് വ്യക്തമാക്കി അധികൃതർ

വരും ദിവസങ്ങളിൽ സൗദിയിൽ കൊറോണ ബാധിതരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായേക്കുമെന്ന് സൗദി പബ്ളിക് ഹെൽത്ത് അതോറിറ്റി-വിഖായ- അസിസ്റ്റൻ്റ് സ് ഇ ഒ ഡോ: ഇമാദ് അൽ മുഹമ്മദി സൂചന നൽകി.

രാജ്യത്ത് കർഫ്യൂ ഏർപ്പെടുത്തേണ്ട സാഹചര്യവും ഇളവുകൾ ഒഴിവാക്കി വീണ്ടും നിബന്ധനകൾ കർക്കശനമാക്കുന്ന സാഹചര്യവും എപ്പോഴായിരിക്കുമെന്നും ഇമാദ് വ്യക്തമാക്കി.

ആശുപത്രികളിൽ കൊറോണ രോഗികളുടെ എണ്ണം വർദ്ധിക്കുകയും സ്ഥലമില്ലാത്ത അവസ്ഥ നിലവിൽ വരികയും തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണം കൂടുകയും ചെയ്യുന്ന സാഹചര്യത്തിലായിർക്കും കർഫ്യൂ ഏർപ്പെടുത്തുക. നിലവിൽ രോഗികൾ കുറവാണ്.

ജനങ്ങൾ മൂന്നാമത് ഡോസ് സ്വീകരിക്കുന്നതിലും മാസ്ക്, കൈ കഴുകൾ തുടങ്ങിയ പ്രതിരോധ നടപടികളിൽ ശ്രദ്ധ ചെലുത്തുന്നതും തുടരണമെന്നും ഡോ:ഇമാദ് ആഹ്വാനം ചെയ്തു.

തവക്കൽനാ ആപിൽ കർഫ്യൂ സമയം പുറത്തിറങ്ങാൻ ഉപയോഗിക്കുന്നതിനുള്ള പെർമിറ്റ് ലഭിക്കാനുള്ള ഐക്കൺ നിലവിലുള്ളത് ആവശ്യമായ സമയത്ത് ഉപയോഗിക്കാനാണെന്ന് തവക്കൽനാ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

അതേ സമയം സൗദിയിലെ പുതിയ കൊറോണ ബാധിതരുടെ വീണ്ടൂം കൂടി. പുതിയ രോഗികൾ 332. സുഖം പ്രാപിച്ചത് 121. ഗുരുതരാവസ്ഥയിലുള്ളത് 36. മരണം 1.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്