Saturday, September 21, 2024
Saudi ArabiaTop Stories

ഉംറ നിർവ്വഹിക്കാനുള്ള യാത്രക്കിടെ അപകടത്തിൽ പെട്ട് ഒരു കുടുംബത്തിലെ 4 പേർ മരിച്ചു

റിയാദ്: റിയാദ്-ഖുവൈഇയ റോഡിലുണ്ടായ വാഹനാപകടത്തിൽ പെട്ട് ഉംറ നിർവ്വഹിക്കാൻ പോകുകയായിരുന്ന ഒരു കുടുംബത്തിലെ 4 അംഗങ്ങൾ മരിച്ചു.

അപകടത്തിൽ പ്രസ്തുത കുടുംബത്തിൽ തന്നെയുള്ള മൂന്ന് കുട്ടികൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മാതാവും പിതാവും അഞ്ച് മക്കളുമായിരുന്നു ഉംറക്കായി മക്കയിലേക്ക് യാത്ര ചെയ്തിരുന്നത്. പരിക്കേറ്റ മൂന്ന് കുട്ടികളുടെയും നില ഗുരുതരമാണ്.

സൗദിയിൽ താമസിക്കുന്ന ഈജിപ്ഷ്യൻ ഫാമിലിയാണു അപകടത്തിൽ പെട്ടത്. മരിച്ചവരുടെ മയ്യിത്തുകൾ ഈജിപ്തിലെത്തിക്കാനുള്ള നടപടികൾ പൂർത്തീകരിക്കാൻ ഈജിപ്ഷ്യൻ മാൻ പവർ മിനിസ്റ്റർ നിർദ്ദേശിച്ചിട്ടുണ്ട്.

പരിക്കേറ്റവരുടെ ചികിത്സയുമായുള്ള കാര്യങ്ങളും മരിച്ചവരുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും പുർത്തീകരിക്കാനും മന്ത്രി ആവശ്യപ്പെട്ടു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്