Monday, November 11, 2024
Saudi ArabiaTop Stories

8875 വിദേശികളെ നാടു കടത്തി; കഴിഞ്ഞ ഒരാഴ്ചക്കാലത്തെ പരിശോധനാഫലം പുറത്ത് വിട്ട് സൗദി ആഭ്യന്തര മന്ത്രാലയം

റിയാദ്: രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ നടന്ന തൊഴിൽ-ഇഖാമ-അതിർത്തി നിയമ ലംഘകരെ പിടികൂടുന്നതിനുള്ള പരിശോധനകളുടെ ഫലം സൗദി ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ടു.

7777 ഇഖാമ നിയമ ലംഘകരും 1924 തൊഴിൽ നിയമ ലംഘകരും 5375 അതിർത്തി നിയമ ലംഘകരും പിടിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.

അനധികൃതമായ രീതിയിൽ സൗദിയിലേക്ക് കടക്കാൻ ശ്രമിച്ച 208 പേരെയും പിടി കൂടിയിട്ടുണ്ട്. അതിൽ 64 ശതമാനം യമനികളൂം 28 ശതമാനം എത്യോപ്യക്കാരും 8 ശതമാനം മറ്റു രാജ്യക്കാരും ഉൾപ്പെടുന്നു.

അനധികൃത മാർഗങ്ങളിലൂടെ സൗദിക്ക് പുറത്തേക്ക് കടക്കാൻ ശ്രമിച്ച 34 പേരെയും നിയമ ലംഘകർക്ക് അഭയം നൽകിയ 27 പേരെയും പിടികൂടിയിട്ടുണ്ട്.

8875 വിദേശികളെ നാടു കടത്തിയതായും സൗദി ആഭ്യന്തര മന്ത്രാലയത്തിൻ്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അറേബ്യൻ മലയാളി വാട്സ്ആപ് ഗ്രൂപ്പിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്