Saturday, November 16, 2024
Saudi ArabiaTop Stories

ജിദ്ദയിൽ പള്ളിയിലേക്ക് ട്രക്ക് പാഞ്ഞ് കയറി അപകടം; വീഡിയോ

ജിദ്ദയിലെ ഹയ്യുൽ മുൻതസഹാത്തിൽ അതി വേഗതയിൽ പാഞ്ഞെത്തിയ ഒരു ട്രക്ക് അമ്മാർ പള്ളിയുടെ ചുമരിടിച്ച് തകർത്തു.

അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇടിയുടെ ആഘാതത്തിൽ പള്ളിയുടെ അകത്തും കേടു പാടുകൾ സംഭവിച്ചിട്ടുണ്ട്.

പള്ളിയുടെ ചുമരുകൾ തകർന്നതിൻ്റെ അവശിഷ്ടങ്ങൾ പള്ളിയിൽ വിരിച്ച മുസ്വല്ലയിൽ ചിതറിക്കിടക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും.

പള്ളിയുടെ അറ്റകുറ്റപ്പണികൾ തീർത്ത് വീണ്ടും ആരാധനാ സജ്ജമാക്കുന്നത് പഠിക്കാനുള്ള കമ്മിറ്റി രൂപീകരിക്കാൻ സൗദി മതകാര്യ മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.

ട്രക്ക് അതി വേഗം പള്ളിക്ക് നേരെ പാഞ്ഞ് വരുന്നതും അപകട ശേഷമുള്ള പള്ളിക്കകത്തെ ദൃശ്യങ്ങളും കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്