സൗദിയിലെ പ്രൈമറി ഹെൽത്ത് സെൻ്ററിലെ വർക്ക് സിസ്റ്റം ഫാമിലി ഡോക്ടർ പ്രോഗ്രാമിലേക്ക് മാറ്റി
റിയാദ്: രാജ്യത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ വർക്ക് സിസ്റ്റം ഫാമിലി ഡോക്ടർ പ്രോഗ്രാമിലേക്ക് മാറ്റിയതായി സൗദി അരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഇത്തരത്തിൽ സംവിധാനം മാറ്റുന്നത് വഴി ഉദ്ദേശിക്കുന്നത് വ്യക്തികൾക്കും കുടുംബങ്ങൾക്കും ആരോഗ്യ കേന്ദ്രത്തിലെ ഒരു നിശ്ചിത ഡോക്ടറുമായി സ്ഥിരമായ ഒരു ബന്ധം ഉണ്ടാക്കിയെടുക്കുക എന്നതാണ്.
ഇത് വഴി ഒരു ഡോക്ടറുമായോ മെഡിക്കൽ ടീമുമായോ ബന്ധപ്പെടാൻ ഒരു വ്യക്തിക്ക് സാധ്യമാകും. അതോടൊപ്പം വിർച്വൽ അപ്പോയിൻ്റ്മെൻ്റ് എടുക്കാനും സാധിക്കും.
സ്വാഭാവികമായും ഡോക്ടർക്ക് താനുമായി ബന്ധപ്പെടുന്ന രോഗിയുടെ കാര്യങ്ങൾ മനസ്സിലാക്കാനും ആവശ്യമായ നിർദ്ദേശങ്ങൾ നൽകാനും സാധിക്കും.
ഇത്തരത്തിൽ ഉള്ള ഒരു മാറ്റത്തിൻ്റെ പ്രധാന ലക്ഷ്യമായി അധികൃതർ ഉദ്ദേശിക്കുന്നത് ചികിതിസ തേടുന്നതിനു മുംബ് തന്നെ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുകയെന്നതാണ്.
സ്വിഹതി ആപ് വഴി ഈ സംവിധാനം ലഭ്യമാകുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa