4400 കടന്ന് സൗദിയിലെ കൊറോണ ബാധിതർ; ഹറമുകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പുന:സ്ഥാപിച്ചു
മക്ക/ജിദ്ദ: ഇരു ഹറമുകളിലും വിശ്വാസികൾ വ്യാഴാഴ്ച പുലർച്ചെ 7 മണി മുതൽ സാമൂഹിക അകലം പാലിക്കണമെന്ന് ഇരു ഹറം കാര്യ വകുപ്പ് നിർദ്ദേശിച്ചു. നേരത്തെ ഹറമുകളിൽ സാമൂഹിക അകലം പാലിക്കുന്നതിൽ നിന്ന് ഇളവുണ്ടായിരുന്നു.
സാമൂഹിക അകലം പാലിക്കുന്നതോടൊപ്പം നമസ്ക്കാരത്തിനുള്ള സ്ഥലങ്ങളും നിർബന്ധ ത്വവാഫിനുള്ള റൂട്ടുകളും പുന:സ്ഥാപിക്കും.
അതേ സമയം സൗദിയിലെ പുതിയ കൊറോണ ബാധിതരുടെ എണ്ണത്തിൽ വീണ്ടും വലിയ വർദ്ധനവാണു രേഖപ്പെടുത്തിയിട്ടുള്ളത്.
പുതുതായി 744 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ രാജ്യത്തെ നിലവിലെ ആക്റ്റീവ് കേസുകൾ 4403 ലെത്തി നിൽക്കുകയാണ്.
പുതുതായി 231 പേർ മാത്രമാണു സുഖം പ്രാപിച്ചത്. ഗുരുതരാവസ്ഥായിലുള്ളവരുടെ എണ്ണം 43 ആയി ഉയർന്നിട്ടുണ്ട്. 1 കൊറോണ മരണം കൂടി റിപ്പോർട്ട് ചെയ്തു.
ബൂസ്റ്റർ ഡോസ് സ്വീകരിക്കാനുള്ള കാലപരിധി കുറച്ചതോടെ രാജ്യത്ത് ഇത് വരെ ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരുടെ ആകെ എണ്ണം 22.24 ലക്ഷം ആയി ഉയർന്നിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa