ജലപ്രവാഹമുണ്ടാകുമ്പോൾ താഴ്വരകൾ മുറിച്ച് കടക്കുന്നവർക്ക് കനത്ത പിഴ
വെള്ളത്തിൻ്റെ കുത്തൊഴുക്കുണ്ടാകുന്ന സമയത്ത് താഴ്വരകളും പാറക്കെട്ടുകളും മുറിച്ച് കടക്കുന്നതിൻ്റെ അപകടത്തെക്കുറിച്ച് സൗദി ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകി.
ഒഴുക്കിനിടയിൽ താഴ്വരകളും പാറക്കെട്ടുകളും മുറിച്ച് കടക്കുന്നത് ഒരു വ്യക്തിയുടെ ജീവനെ അപകടപ്പെടുത്തുന്ന ഗുരുതരമായ പെരുമാറ്റമാണ്.
ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ വാഹനങ്ങളുമായി അപകട മേഖലകളിൽ കൂടി മുറിച്ച് കടക്കുന്നവർക്ക് 5000 റിയാൽ മുതൽ 10,000 റിയാൽ വരെ പിഴ ചുമത്തും.
രാജ്യത്തിൻ്റെ ചില ഭാഗങ്ങളിൽ മഴ കനക്കുകയും താഴ്വരകളിൽ വെള്ളത്തിൻ്റെ കുത്തൊഴുക്ക് വർദ്ധിക്കുക്കയും ചെയ്തതിൻ്റെ അടിസ്ഥാനത്തിലായിരുന്നു മുറൂർ മുന്നറിയിപ്പ് നൽകിയത്
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa