വൈറസ് വ്യാപനം തടയുന്നതിന് പാലിക്കേണ്ട മൂന്ന് മുൻകരുതലുകൾ ഓർമ്മപ്പെടുത്തി സൗദി ആരോഗ്യ മന്ത്രി
കൊറോണ വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിന് മുൻകരുതലുകളും പ്രതിരോധ നടപടികളും പാലിക്കേണ്ടതിന്റെ പ്രാധാന്യം ആരോഗ്യമന്ത്രി ഫഹദ് അൽ ജലാജിൽ ഊന്നിപ്പറഞ്ഞു.
വൈറസ് വ്യാപനം തടയുന്നതിനു ഓരോരുത്തരും സ്വീകരിക്കേണ്ട മൂന്ന് മുൻകരുതൽ നടപടികളെക്കുറിച്ചും മന്ത്രി ഓർമ്മപെടുത്തി.
മാസ്ക്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നത് വേഗത്തിലാക്കുക എന്നിവയാണു വൈറസ് പടരാനുള്ള സാധ്യത കുറയ്ക്കുന്നതിന് അനിവാര്യമായും സ്വീകരിക്കേണ്ട നടപടികൾ.
ഈ ഒരു ഘട്ടത്തെ ഒരുമിച്ച് മറികടക്കുന്നത് സമൂഹത്തിൻ്റെ പൊതു അവബോധത്തെ ആശ്രയിച്ചിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa