സൗദിയിൽ നിയന്ത്രണങ്ങൾ വീണ്ടും പ്രാബല്യത്തിൽ
സൗദിയിൽ മുഴുവൻ സ്ഥലങ്ങളിലും മാസ്ക് ധരിക്കലും സാമൂഹിക അകലവും പാലിക്കലും നിർബന്ധമാക്കിക്കൊണ്ടുള്ള നിയമം വീണ്ടും പ്രാബല്യത്തിൽ.
ഇതോടെ പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നതില്ലെന്ന ഇളവും സാമൂഹിക അകലം പാലിക്കേണ്ടതില്ലെന്ന ഇളവുമെല്ലാം ഇന്ന് രാവിലെ 7 മണിയോട് കൂടി ഇല്ലാതായി.
വാണിജ്യ സ്ഥാപനങ്ങളിലും കോപ്ലക്സുകളിലുമെല്ലാം ഉപഭോക്താവും ജീവനക്കാരും മാസ്ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും പ്രാവർത്തികമാക്കണം.
അതോടൊപ്പം സ്പോർട്സ്,എന്റെർടെയിന്മെന്റ് അടക്കമുള്ള മുഴുവൻ ആക്റ്റിവിറ്റികളിലും മാസ്ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും നിബന്ധനയാണ്.
ഇരു ഹറമുകളിലും വിശ്വാസികൾ അകലം പാലിക്കൽ അടക്കമുള്ള പ്രതിരോധ നടപടികൾ പാലിച്ചിരിക്കണം.
രാജ്യത്ത് ഒമിക്രോൺ ഡെൽറ്റ വകഭേദങ്ങൾ ബാധിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നേരത്തെ നല്കിയ ഇളവുകൾ അധികൃതർ ഒഴിവാക്കിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa