Sunday, November 17, 2024
Saudi ArabiaTop Stories

വീണ്ടും കർഫ്യൂ ഏർപ്പെടുത്തുമോ എന്ന ചോദ്യത്തിന് സൗദി സാമൂഹിക പ്രവർത്തക പ്രതികരിച്ചു

ജിദ്ദ: രാജ്യത്ത് വീണ്ടും കർഫ്യൂ ഏർപ്പെടുത്തുമോ എന്ന ചോദ്യത്തിനു സൗദി സാമൂഹിക പ്രവർത്തക ഡോ:നൂറ അൽ അൻസി അൽ ഇഖബാരിയ ചാനലിനോട് പ്രതികരിച്ചു.

കൊറോണ വ്യാപനത്തിനു ശേഷം സമൂഹത്തിൻ്റെ പൊതു അവബോധം വർദ്ധിച്ചതിനാൽ 85 ശതമാനവും കർഫ്യൂവിലേക്ക് നമ്മൾ മടങ്ങില്ല എന്നാണു ഡോ:നൂറ പറഞ്ഞത്.

മഹാമാരി വന്നതോടെ ചില സാമൂഹിക സ്വഭാവങ്ങളിൽ മാറ്റം വരുത്തി പകർച്ചാ വ്യാധികളെ എങ്ങനെ നേരിടണമെന്ന് സമൂഹം പഠിച്ചു കഴിഞ്ഞു.

പ്രതിരോധ നടപടികളിൽ ഇളവ് നൽകിയിട്ടും അധികമാളുകളും മാസ്ക് ധരിക്കുന്നതിലും സമൂഹിക അകലം പാലിക്കുന്നതിൻലും ശ്രദ്ധ ചെലുത്തിയിരുന്നുവെന്നത് ഡോ: നൂറ പ്രത്യേകം ഓർമ്മിപ്പിച്ചു.

അതേ സമയം സൗദിയിൽ പുതുതായി 752 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചപ്പോൾ 226 പേർ കൂടി സുഖം പ്രാപിച്ചു. 4928 പേർ ചികിത്സയിൽ കഴിയുന്നു. അതിൽ 49 പേർ ഗുരുതരാവസ്ഥയിലാണുള്ളത്. 1 കൊറോണ മരണം കൂടി റിപ്പോർട്ട് ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്