Sunday, November 17, 2024
Saudi ArabiaTop Stories

മാസ്ക്ക് ധരിക്കാതിരിക്കുന്നതിനുള്ള പിഴ ഒരു ലക്ഷം റിയാൽ വരെയെത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം

റിയാദ്: മൂക്കും വായും മറയുന്ന നിലയിൽ മാസ്ക്ക് ധരിക്കാതിരിക്കുന്നത് കൊറോണ പ്രതിരോധ നടപടികളുടെ ലംഘനമാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

മാസ്ക്ക് ഉപയോഗിക്കാതിരുന്നാൽ 1000 റിയാലാണു പിഴ . അതേ സമയം പ്രസ്തുത നിയമ ലംഘനം വീണ്ടും വീണ്ടും ആവർത്തിക്കുന്നത് പിഴ ഒരു ലക്ഷം റിയാൽ വരെ എത്താൻ കാരണമാകും.

മാസ്ക്ക് ധരിക്കുന്നത് വ്യക്തിയുടെയും മറ്റുള്ളവരുടെയും സുരക്ഷ നില നിർത്തുകയും പകർച്ചാവ്യാധിയുടെ വ്യാപനം പരിമിതപ്പെടുത്തുകയും വൈറസ് ബാധ തടയുകയും ചെയ്യുന്നതായി മന്ത്രാലയം ഓർമ്മപ്പെടുത്തി.

പൊതു സ്ഥലങ്ങളടക്കം മുഴുവൻ മേഖലകളിലും ആക്റ്റിവിറ്റികളിലുമെല്ലാം മാസ്ക്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കലും വ്യാഴാഴ്ച മുതൽ വീണ്ടും പ്രാബല്യത്തിൽ വന്നതോടെയാണു ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്