Sunday, November 17, 2024
Saudi ArabiaTop Stories

ഇന്ത്യ-സൗദി എയർ ബബിൾ കരാർ; ഇന്ത്യയിലെ എട്ട് വിമാനത്താവളങ്ങളിൽ നിന്ന് സർവീസ്: വിശദ വിവരങ്ങൾ അറിയാം

റിയാദ്: ഇന്ത്യയും സൗദിയും തമ്മിലുള്ള എയർ ബബിൾ കരാർ പുതുവസ്തര ദിനമായ ശനിയാഴ്ച പ്രാബല്യത്തിൽ വരുമെന്ന് ഇന്ത്യൻ അംബാസഡർ ഡോ:ഔസാഫ് സഈദ് റിയാദിൽ അറിയിച്ചു.

ഇന്ത്യയിലെ എട്ട് വിമാനത്താവളങ്ങളിൽ നിന്നായിരിക്കും സൗദിയിലേക്കും തിരിച്ചും വിമാന സർവീസുകൾ ഉണ്ടായിരിക്കുക.

കരിപ്പൂർ, കൊച്ചി, മുംബൈ, ഡെൽഹി, ചെന്നൈ, ബംഗളുരു, ഹൈദരാബാദ്, ലക്നൗ എന്നീ വിമാനത്താവളങ്ങളിലേക്കും തിരിച്ചുമായിരിക്കും സർവീസുകൾ ഉണ്ടായിരിക്കുക.

സൗദിയിലെ റിയാദ്, ജിദ്ദ, മദീന, ദമാം എയർപോർട്ടുകളിലേക്കായിരിക്കും ഇന്ത്യയിൽ നിന്നുള്ള സർവീസുകൾ.

എയർ ബബിൾ കരാർ നിലവിൽ വരുന്നതോടെ കൂടുതൽ വിമാനങ്ങൾ സർവീസുകൾ നടത്തുമെന്നും അതോടൊപ്പം ടിക്കറ്റ് നിരക്കുകളിൽ കുറവ് വരുമെന്നുമാണു പ്രവാസികൾ പ്രതീക്ഷിക്കുന്നത്.

ടിക്കറ്റ് നിരക്കിനു പുറമെ ക്വാറൻ്റീൻ നിരക്കുകളും കുറക്കണമെന്നാണു പ്രവാസികൾ ആവശ്യപ്പെടുന്നത്. വൻ തുക അഞ്ച് ദിവസത്തെ ക്വാറൻ്റീനു വേണ്ടി മാത്രമായി മുടക്കേണ്ടി വരുന്നത് സാധാരണക്കാരായ പ്രവാസികൾക്ക് വലിയ പ്രയാസം ഉണ്ടാക്കുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്