Sunday, November 17, 2024
Saudi ArabiaTop Stories

കൊറോണ കാരണം നമ്മളിൽ ഭൂരിപക്ഷം പേരും ഗുരുതര രോഗങ്ങൾക്കെതിരെ പ്രതിരോധ ശേഷി നേടിയതായി അബ്ദുല്ല അസീരി

കൊറോണ വൈറസിന്റെ ഫലമായി സമൂഹത്തിലെ ഭൂരിഭാഗം അംഗങ്ങളും ഭാഗികമായോ പൂർണ്ണമായോ ഗുരുതരമായ രോഗങ്ങൾക്കെതിരെ പ്രതിരോധശേഷി നേടിയിട്ടുണ്ടെന്ന്  സൗദി ആരോഗ്യ മന്ത്രാലയ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. അബ്ദുല്ല അസിരി പറഞ്ഞു. 

സർവ്വശക്തനായ ദൈവത്തിന് നന്ദി, അതോടൊപ്പം പ്രതിരോധ കുത്തിവയ്പ്പുകൾ കാരണമായും ഈ പ്രതിരോധശേഷി കൈവരിക്കാനായി.

അതേ സമയം കൊറോണ കാരണമായുള്ള നേരിട്ടുള്ളതും ഗുരുതരവുമായ സങ്കീർണ്ണ പ്രശ്നങ്ങൾ വാക്സിനേഷൻ പൂർത്തിയാക്കാത്തവർക്കാണുള്ളതെന്ന് അസീരി സൂചിപ്പിച്ചു.

കോവിഡ് നിങ്ങളോട് അനുരഞ്ജനത്തിനായി ആവശ്യപ്പെടുന്നു, അതിനാൽ അവസരം നഷ്ടപ്പെടുത്തരുത്.

മാസ്ക് ധരിക്കുക, അകലം പാലിക്കുക, നല്ല വായുസഞ്ചാരം ലഭ്യമാക്കുക തുടങ്ങിയ പ്രതിരോധ നടപടികൾ സ്വീകരിക്കണം. ഇത് എല്ലാ ശൈത്യകാലത്തും പുലർത്തിപ്പോരുകയും ചെയ്യണമെന്നും അസീരി ആഹ്വാനം ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്