പണമില്ലാത്തവർക്ക് സൗജന്യ ഭക്ഷണം നൽകുന്നതിലൂടെ പ്രശസ്തയായിരുന്ന ഉമ്മു മുഹമ്മദ് അന്തരിച്ചു
ഹായിൽ: ഹായിലിലെ കച്ചവടക്കാരി എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ അറിയപ്പെട്ടിരുന്ന സൗദി വനിത ഉമ്മു മുഹമ്മദ് അന്തരിച്ചു.
ഭർത്താവ് മരിച്ച ഉമ്മു മുഹമ്മദ് തൻ്റെ നാലു മക്കളെ പോറ്റാനായി കഴിഞ്ഞ 10 വർഷമായി ജനപ്രിയ ഭക്ഷണങ്ങൾ വില്പന നടത്തിയായിരുന്നു വരുമാനമുണ്ടാക്കിയിരുന്നത്.
മക്കളെ പോറ്റാനായുള്ള ജീവിത പോരാട്ടത്തിനിടയിലും പണമില്ലാതെ തൻ്റെ അടുത്ത് വിശന്നെത്തുന്നവർക്ക് ഉമ്മു മുഹമ്മദ് സൗജന്യമായി ഭക്ഷണം നൽകിയിരുന്നു.
ഉമ്മു മുഹമ്മദിൻ്റെ അവസ്ഥ ഒരാൾ സോഷ്യൽ മീഡിയയിൽ പ്രസിദ്ധപ്പെടുത്തുകയും അത് കണ്ട് സൗദി എൻ്റർടെയ്ന്‌മെൻ്റ് അതോറിറ്റി മേധാവി തുർക്കി ആലു ശൈഖ് അവരുടെ മുഴുവൻ കടങ്ങളും ഏറ്റെടുക്കുകയും അവർക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിനായി ഒരു റെസ്റ്റോറൻ്റ് വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.
ഉമ്മു മുഹമ്മദിൻ്റെ വേർപാടിൽ സോഷ്യൽ മീഡിയയിൽ ആളുകൾ അനുശോചനം അറിയിക്കുകയും അവർക്ക് വേണ്ടി പ്രാർഥിക്കുകയും ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa