Monday, November 18, 2024
Saudi ArabiaTop Stories

വഴിവാണിഭക്കാരികൾക്ക് കാരുണ്യമായി രാജകുമാരൻ; മുഴുവൻ വില്പന സാധനങ്ങളും പണം കൊടുത്ത് വാങ്ങുകയും അവർക്ക് പ്രത്യേകം സ്റ്റാളുകൾ പണിത് നൽകാൻ ഉത്തരവിടുകയും ചെയ്ത് മടക്കം

അൽബാഹ: മഴയുടെയും മോശം കാലാവസ്ഥയുടെയും സാന്നിദ്ധ്യത്തിൽ കച്ചവടം നടത്തിയിരുന്ന വഴി വാണിഭക്കാരികൾക്ക് അൽബാഹ ഗവർണ്ണർ ഹുസാം ബിൻ സഊദ് രാജകുമാരൻ്റെ കാരുണ്യം.

അൽബാഹ മാർക്കറ്റിലെ വ്യാഴാഴ്ചച്ചന്തയിൽ വഴി വാണിഭക്കാരികൾ തങ്ങളുടെ ഉത്പന്നങ്ങൾ വിൽക്കാനായി ഇരിക്കുന്നത് രാജകുമാരൻ്റെ ശ്രദ്ധയിൽ പെടുകയായിരുന്നു.

മോശം കാലാവസ്ഥയിലും കച്ചവടം തുടരുന്ന ഇവരുടെ അവസ്ഥ കണ്ട് രാജകുമാരൻ തൻ്റെ കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് അവരുടെ മുഴുവൻ വില്പന സാധനങ്ങളും പണം നൽകി വാങ്ങാൻ ആവശ്യപ്പെട്ടു.

അതോടൊപ്പം മാർക്കറ്റ് പുനരുദ്ധാരണവും വികസനവും നടത്തുന്നതിനോടൊപ്പം വഴി വാണിഭക്കാരികൾക്കായി പ്രത്യേകം സ്റ്റാളുകൾ പണിത് നൽകാനും കൂടി ഉത്തരവിട്ടായിരുന്നു രാജകുമാരൻ മടങ്ങിയത്.

രാജകുമാരൻ്റെ കാരുണ്യം നിറഞ്ഞ പ്രവൃത്തി വഴി വാണിഭക്കാരികൾക്ക് വലിയ ആശ്വാസമാകുകയും സോഷ്യൽ മീഡിയകളിൽ ആളുകൾ രാജകുമാരൻ്റെ സത്പ്രവൃത്തിയെ പ്രശംസിക്കുകയും ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്