കുതിച്ചുയർന്ന് സൗദിയിലെ പ്രതിദിന കൊറോണ കേസുകൾ; ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണവും കുത്തനെ കൂടി
വീണ്ടും കൊറോണയുടെ ആരംഭ ഘട്ടത്തിലെന്നത് പോലുള്ള അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുന്നതായി സൂചന നൽകിക്കൊണ്ട് സൗദിയിലെ കൊറോണ കേസുകൾ കുത്തനെ ഉയരുന്നു.
പുതുതായി 1746 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. അതേ സമയം 341 പേർ മാത്രമാണ് സുഖം പ്രാപിച്ചത്.
ഗുരുതരാവസ്ഥയിലായവരുടെ എണ്ണവും വലിയ തോതിൽ വർദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം 69 പേരായിരുന്നു ഗുരുതരാവസ്ഥയിലായിരുന്നതെങ്കിൽ ഇന്ന് ഗുരുതരാവസ്ഥയിലായവരുടെ എണ്ണം 90 ആയാണ് വർദ്ധിച്ചിട്ടുള്ളത്.
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 8217 ആയി ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2 കൊറോണ മരണമാണ് സൗദിയിൽ റിപ്പോർട്ട് ചെയ്തത്.
ഇത് വരെ 30 ലക്ഷത്തിലധികം പേർ ബൂസ്റ്റർ ഡോസ് സ്വീകരിച്ചിട്ടുണ്ട്.
പ്രതിരോധ നടപടികളുമായി ജനങ്ങൾ സഹകരിച്ചില്ലെങ്കിൽ വീണ്ടും കർഫ്യൂ ഏർപ്പെടുത്തേണ്ടി വരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയ വാക്താവ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa