Saturday, November 30, 2024
Saudi ArabiaTop Stories

സൗദിയിൽ ബസ് , മസാജ് സെൻ്റർ, സോന-സ്റ്റീം ബാത്ത് എന്നിവക്കുള്ള പ്രതിരോധ മുൻ കരുതലുകൾ അപ്ഡേറ്റ് ചെയ്തു

ജിദ്ദ: ബസ് സർവീസ് , മസാജ് സെൻ്റർ, സോന-സ്റ്റീം ബാത്ത്, മൊറോക്കൻ ബാത്ത് എന്നിവക്കുള്ള പ്രതിരോധ മുൻ കരുതലുകൾ സൗദി പബ്ളിക് ഹെൽത്ത് അതോറിറ്റി അപ്ഡേറ്റ് ചെയ്തു.

ബസുകളിലെ അപ്ഡേറ്റ് ചെയ്ത പ്രോട്ടോക്കോളുകൾ: ഇമ്യൂൺ ആയിരിക്കണം. ടിക്കറ്റ് നേരത്തെ പർച്ചേസ് ചെയ്തിരിക്കണം. ബസിൽ കയറുന്ന സമയത്ത് ടിക്കറ്റ് നൽകില്ല. ബസിൽ അകലം പാലിക്കലും മാസ്ക്ക് ധരിക്കലും പാലിച്ചിരിക്കണം.

യാത്രക്കാർക്കിടയിൽ ചുരുങ്ങിയത് ഒരു സീറ്റെങ്കിലും ഒഴിച്ചിടണം. ഇത് ഒരു ഫാമിലിയിലുള്ളവർക്ക് ബാധകമാകില്ല. നേരത്തെ സീറ്റുകൾ ബുക്ക് ചെയ്യാൻ ശ്രമിക്കണം.

ബസിൻ്റെ മുൻ ഡോറിലൂടെ കയറണം. പിറകിലെ ഡോറിലൂടെ പുറത്തിറങ്ങണം. ബസിനുള്ളിൽ യാത്രക്കാരെ നിൽക്കാൻ അനുവദിക്കില്ല. സ്‌മോക്ക് റൂം അനുവദിക്കില്ല. ബസിനുള്ളിൽ നടക്കുംബോൾ അകലം പാലിക്കാനായി ഒന്നര മീറ്റർ ഇടവിട്ട് ഫൂട്ട് സ്റ്റിക്കറുകൾ പതിക്കണം. കയറുംബോഴും ഇറങ്ങുംബോഴും തിരക്ക് ഉണ്ടാകാൻ പാടില്ല എന്നിവയാണു പ്രധാന നിർദ്ദേശങ്ങൾ.

മസാജ് സെൻ്ററുകളിലും മറ്റു പരാമർശിച്ച കേന്ദ്രങ്ങളിലും: സ്റ്റീം റൂമുകളും സോനകളും ഒരു സമയം ഒരാൾ മാത്രം ഉപയോഗിക്കുക. ഓരോ ഉപയോഗത്തിനു ശേഷവും ഡോർ ഹാൻഡിലുകളും ഇരിപ്പിടവും ശുചീകരിക്കുക, വെയ്റ്റ് ചെയ്യുന്ന സമയം അകലം പാലിക്കുക, മാസ്ക് ധരിക്കുക.

അതോടൊപ്പം ഓരോ ക്ളൈൻ്റിനും നൽകുന്ന വസ്തുക്കൾ അണുവിമുക്തമായതായിരിക്കുക എന്നിവയെല്ലാം പ്രോട്ടോക്കോളിൽ പെടുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്