ഉർദുഗാൻ സൗദി സന്ദർശിക്കും
സമീപ കാലത്ത് തുർക്കിയുമായുള്ള ബന്ധം വഷളായ സൗദി അറേബ്യയിൽ അടുത്ത മാസം താൻ സന്ദർശനം നടത്തുമെന്ന് തുർക്കി പ്രസിഡന്റ് ത്വയ്യിബ് ഉർദുഗാൻ അറിയിച്ചു.
സൗദി അറേബ്യയിലേക്കുള്ള കയറ്റുമതി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, ഫെബ്രുവരിയിൽ സൗദി അറേബ്യ സന്ദർശിക്കുമെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഉർദുഗാൻ വ്യക്തമാക്കുകയായിരുന്നു.
രാജ്യങ്ങൾ തമ്മിലുള്ള ബന്ധം വഷളായതിനാൽ തുർക്കിയിൽ നിന്ന് സൗദി അറേബ്യയിലേക്കുള്ള കയറ്റുമതിയിൽ സമീപ വർഷങ്ങളിൽ ഇടിവുണ്ടായിട്ടുണ്ട്.
കറൻസി തകർച്ചയും കുതിച്ചുയരുന്ന പണപ്പെരുപ്പവും മൂലം സമ്പദ്‌വ്യവസ്ഥ ആടിയുലയുന്നതിനാൽ യു എ ഇ ഉൾപ്പെടെയുള്ള പ്രാദേശിക ശക്തികളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ തുർക്കി ഇപ്പോൾ പ്രവർത്തിച്ച് കൊണ്ടിരിക്കുന്നു.
കഴിഞ്ഞ മെയ് മാസം തുർക്കി വിദേശകാര്യ മന്ത്രിയും സൗദി വിദേശകാര്യ മന്ത്രിയും ജിദ്ദയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa