വാക്സിൻ ഉത്പാദനം പ്രാദേശികവത്ക്കരിക്കണമെന്നും ആരോഗ്യ മേഖല സൗദിവത്ക്കരിക്കണമെന്നും ശൂറ
റിയാദ്: വാക്സിൻ നിർമ്മാണം പ്രാദേശികവത്ക്കരിക്കണമെന്ന് സൗദി ശൂറ കൗൺസിൽ ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
മസ്ജിദുന്നബവിയുടെ സെൻട്രൽ ഏരിയകളിൽ ഹെൽത്ത് സെൻ്ററുകൾ വർദ്ധിപ്പിക്കണമെന്നും ശൂറ ആരോഗ്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
രോഗികളുടെ സുരക്ഷ കണക്കിലെടുത്ത് ശരിയായ പ്ളാനിംഗിലൂടെ ഹൈവേകളിൽ അടിയന്തിര വൈദ്യ സഹായങ്ങൾ ലഭ്യമാക്കേണ്ടതിൻ്റെ ആവശ്യകത് ശൂറ ആരോഗ്യമന്ത്രാലയത്തെ ഓർമ്മിപ്പിച്ചു.
ആരോഗ്യ മേഖലയിലെ പ്രൊഫഷനുകൾ സൗദിവത്ക്കരിക്കേണ്ടതിൻ്റെയും ആവശ്യമായ മാൻ പവർ ലഭ്യമാക്കേണ്ടതിൻ്റെയും പ്രാധാന്യം ശൂറ ചൂണ്ടിക്കാട്ടി.
വൈസ് ചെയർമാൻ മിശ്അൽ അൽ സുല്ലമിയുടെ നേതൃത്വത്തിൽ നടന്ന ശൂറയുടെ വിർച്വൽ കോൺഫറൻസിലായിരുന്നു ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ട പ്രധാന ആവശ്യങ്ങൾ ശൂറയിൽ ഉന്നയിക്കപ്പെട്ടത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa