ഒരു ലക്ഷം തൊഴിലവസരങ്ങൾ; ഹറമൈൻ ട്രെയിൻ ഓടിക്കാൻ വനിതകളെ പ്രാപ്തരാക്കും: പദ്ധതികൾ വിശദീകരിച്ച് സൗദി ഗതാഗത അതോറിറ്റി
സൗദി പബ്ളിക് ട്രാൻസ്പോർട്ട് അതോറിറ്റി റെയിൽവേ സെക്റ്റർ അണ്ടർ സെക്രട്ടറി എഞ്ചിനീയർ ഖാലിദ് അൽ സുൽതാൻ തങ്ങളുടെ ഭാവി പദ്ധതികളെക്കുറിച്ച് വ്യക്തമാക്കി.
റെയിൽവേ സെക്റ്ററിൽ മാത്രം തൊഴിലവസരങ്ങൾ 20,000 ത്തിൽ നിന്ന് 1 ലക്ഷത്തിലേക്ക് എത്തിക്കുകയാണ് അതോറിറ്റി ലക്ഷ്യമാക്കുന്നത്.
വനിതകളെ റെയിൽവേ ജോലികൾക്ക് പ്രാപ്തരാക്കുക എന്നത് ട്രാൻസ്പോർട്ട് ആൻ്റ് ലോജിസ്റ്റിക്സിൻ്റെ ദേശീയ ലക്ഷ്യത്തിൽ പെടുന്നു.
ഹറമൈൻ എക്സ്പ്രസ് ട്രെയിനുകൾ ഓടിക്കുന്നതിനുള്ള പരിശീലനം ലഭ്യമാക്കുന്നതിനായുള്ള രെജിസ്റ്റ്രേഷൻ സൗദി ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചതായും എഞ്ചിനീയർ ഖാലിദ് സൂചിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa