Wednesday, September 25, 2024
Saudi ArabiaTop Stories

സൗദിയിൽ വീണ്ടും ശക്തമായ കർഫ്യൂ നിലവിൽ വരുമോ ? ആരോഗ്യ മന്ത്രാലയ വാക്താവ് മറുപടി നൽകി

രാജ്യത്ത് രോഗികളുടെ എണ്ണം വർദ്ധിച്ചത് വീണ്ടും പഴയത് പോലുള്ള കർശനമായ കർഫ്യൂ നടപടികളികൾ ബാധകമാക്കാൻ ഇടയാക്കുമോ എന്ന ചോദ്യത്തിനു സൗദി ആരോഗ്യ മന്ത്രാലായ വാക്താവ് ഡോ:മുഹമ്മദ് ആബ്ദുൽ ആലി വിശദീകരണം നൽകി.

രാജ്യത്തിനു വലിയ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനം വാക്സിനേഷനും ബൂസ്റ്റർ ഡോസും വഴി സാമൂഹിക പ്രതിരോധ ശേഷി കൈവരിക്കുന്നു എന്നതാണ്.

നേരത്തെയുണ്ടായിരുന്നത് പോലുള്ള അതിശക്തമായ ഒരു കർഫ്യൂവിലേക്ക് രാജ്യം ഒരിക്കലും മടങ്ങിയേക്കില്ല.

രോഗികളും ഗുരുതരാവസ്ഥയിലുള്ളവരും അധികവും വാക്സിനേഷൻ പൂർത്തിയാക്കാത്തവരായിരുന്നു. ബൂസ്റ്റർ ഡോസ് സ്വീകരിച്ചവർ ഏറ്റവും സുരക്ഷിതരുമാണ്.

വൈറസ് വ്യാപന തോത് കുറക്കുന്നതിനായി വാക്സിനേഷൻ പൂർത്തിയാക്കുകയും പ്രതിരോധ നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്നും ഡോ: അബ്ദുൽ ആലി വ്യക്തമാക്കി.

സൗദിയിൽ ആക്റ്റീവ് കേസുകൾ കുത്തനെ വർദ്ധിച്ച് 8217 ൽ എത്തി നിൽക്കുകയാണിപ്പോൾ. ഗുരുതരാവസ്ഥയിലായവരുടെ എണ്ണവും കൂടിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്