കൊറോണയെ നശിപ്പിക്കാൻ മറ്റൊരു വൈറസ് രൂപപ്പെടുമോ? വിശദീകരണവുമായി സൗദി ആരോഗ്യമന്ത്രാലയ വാക്താവ്
കൊറോണ ഭൂമുഖത്ത് നിന്ന് പാടെ ഒഴിവാകുമെന്നും കൊറോണയെ നശിപ്പിക്കാൻ മറ്റൊരു വൈറസ് പ്രത്യക്ഷപ്പെടുമെന്നുമുള്ള പ്രചാരണങ്ങളോട് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി പ്രതികരിച്ചു.
ശാസ്ത്രീയ വീക്ഷണങ്ങളും പകർച്ചാവ്യാധിയുടെ ചരിത്രങ്ങളും സാംക്രമികരോഗശാസ്ത്രവും പ്രകാരം വൈറസ് ഭൂമുഖത്ത് നിന്ന് ഇല്ലാതാകുമെന്നത് അസംഭവ്യമായ കാര്യമാണെന്നാണ് അദ്ദേഹം പറഞ്ഞത്.
അതേ സമയം വൈറസിന്റെ ആഘാതം കുറയുന്നുവെന്നതും രോഗികളെ ചികിത്സിക്കാനുള്ള കഴിവും സാമൂഹിക പ്രതിരോധ ശേഷി നേടിയെന്നതും പകർച്ചാ വ്യാധിയിൽ നിന്ന് കര കയറുന്നുവെന്നതും ആശ്വാസം പകരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവരും പ്രതിരോധ മുൻ കരുതലുകൾ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം ഡോ: മുഹമ്മദ് അബ്ദുൽ ആലി ഊന്നിപ്പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa