Tuesday, September 24, 2024
Saudi ArabiaTop Stories

എയർ ബബിൾ പ്രകാരമുള്ള സർവീസുകൾ പ്രഖ്യാപിച്ച് വിമാനക്കംബനികൾ; പ്രതീക്ഷയോടെ സൗദി പ്രവാസികൾ

ഇന്ത്യ-സൗദി എയർ ബബിൾ കരാർ പ്രകാരമുള്ള ഷെഡ്യൂൾഡ് സർവീസുകൾ ആരംഭിക്കുന്നത് സംബന്ധിച്ച് ചില വിമാനക്കംബനികൾ പ്രഖ്യാപനം നടത്തി.

ഇൻഡിഗോയും ഫ്ലൈനാസുമാണ് കരിപ്പൂരിൽ നിന്നുള്ള ഷെഡ്യൂൾഡ് സർവീസുകൾ പ്രഖ്യാപിച്ചിട്ടുള്ളത്.

ഈ മാസം 11 മുതൽ കരിപ്പൂരിൽ നിന്ന് സർവീസുകൾ ഉണ്ടായിരിക്കും.12 മുതൽ ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്കും സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഫ്ലൈ നാസ് റിയാദിലേക്കും ഇൻഡിഗോ ജിദ്ദ, ദമാം സെക്റ്ററിലേക്കുമായിരിക്കും സർവീസ് നടത്തുക.

കൂടുതൽ കമ്പനികൾ സർവീസ് ആരംഭിക്കുന്നതോടെ നിലവിലെ നിരക്കുകൾ വൈകാതെ കുറയുമെന്ന പ്രതീക്ഷയിലാണ് പ്രവാസികളുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്