Tuesday, September 24, 2024
Saudi ArabiaTop Stories

വീണ്ടും പതിനായിരം കടന്ന് സൗദിയിലെ കൊറോണ രോഗികൾ

സൗദിയിലെ പ്രതിദിന കൊറോണ കേസുകളും ആക്റ്റീവ് കേസുകളും വീണ്ടും കുത്തനെ ഉയരുന്നു.

പുതുതായി 2585 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ നിലവിലുള്ള ആകെ രോഗികളുടെ എണ്ണം 10000 കടന്നു. അതേ സമയം 375 പേർ മാത്രമാണ് സുഖം പ്രാപിച്ചത്.

കഴിഞ്ഞ ദിവസം 90 പേരായിരുന്നു ഗുരുതരാവസ്ഥയിലായിരുന്നതെങ്കിൽ ഇന്ന് ഗുരുതരാവസ്ഥയിലായവരുടെ എണ്ണം 96 ആയാണ് വർദ്ധിച്ചിട്ടുള്ളത്.

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 10,425 ആയി ഉയർന്നിട്ടുണ്ട്.

അതേ സമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2 കൊറോണ മരണമാണ് സൗദിയിൽ റിപ്പോർട്ട് ചെയ്തത്.

ഇത് വരെ 32 ലക്ഷത്തിലധികം പേർ ബൂസ്റ്റർ ഡോസ് സ്വീകരിച്ചിട്ടുണ്ട്.

പ്രതിരോധ നടപടികളുമായി ജനങ്ങൾ സഹകരിക്കണമെന്ന് അധികൃതർ ആവർത്തിച്ച് ആഹ്വാനം ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്