Friday, November 29, 2024
Saudi ArabiaTop Stories

സൗദിയിലെ പ്രതിദിന കൊറോണ ബാധിതരുടെ എണ്ണം 5000 ത്തിലെത്തുമെന്ന് മുന്നറിയിപ്പ്; രാജ്യത്ത് കൊറോണ കേസുകൾ വർദ്ധിച്ച സാഹചര്യത്തിൽ സൗദി ആരോഗ്യ മന്ത്രിയുടെ സുപ്രധാന പ്രസ്താവന

ജിദ്ദ: കൊറോണ കേസുകൾ പതിനായിരവും കടന്ന അവസ്ഥയിൽ രാജ്യത്തെ സ്വദേശികളെയും വിദേശികളെയും അഭിസംബോധന ചെയ്ത് സൗദി ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജിൽ സുപ്രധാന പ്രസ്താവന നടത്തി. പ്രസ്താവന താഴെ വിവരിക്കുന്നു.

രാജ്യത്ത് കൊറോണ കേസുകളിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നു. വരും ദിനങ്ങളിൽ ഇനിയും കേസുകൾ ഉയരുമെന്ന് തന്നെയാണു കരുതപ്പെടുന്നത്.

കൊറോണ വാക്സിൻ രോഗ ലക്ഷണങ്ങളും ആശുപത്രിയിലാകുന്ന അവസ്ഥയും കുറക്കുന്നതിനു ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരിൽ ഭൂരിഭാഗവും പൂർണ്ണമായി പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കാത്തവരാണ്.

ഇനിയും ഡോസുകൾ പൂർത്തിയാക്കാത്ത വിഭാഗങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച മന്ത്രി എല്ലാവരെയും സർവ്വശക്തനായ അല്ലാഹു സംരക്ഷിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്തു.

അതേ സമയം രാജ്യത്തെ പ്രതിദിന കൊറോണ കേസുകളിൽ വൻ വർദ്ധനവ് പ്രതീക്ഷിക്കുന്നതായി ആരോഗ്യ വിദഗ്ധൻ മുഹമ്മദ് സിനാൻ മുന്നറിയിപ്പ് നൽകി. പ്രതിദിന കേസുകൾ 5000 ത്തിൽ എത്തുമെന്നാണു അദ്ദേഹം നിരീക്ഷിക്കുന്നത്.

ഒമിക്രോൺ വലിയ അപകടകാരിയല്ലെങ്കിലും വലിയ തോതിൽ വ്യാപിക്കുന്നതിനാലാണു
ആഗോള തലത്തിലും സൗദിയിലും കൂടുതൽ കേസുകൾ പ്രതീക്ഷിക്കപ്പെടുന്നത് എന്നും സിനാൻ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്