സൗദിയിൽ വൻ അഴിമതി വേട്ട; 233 പേർ അറസ്റ്റിൽ
സൗദി അഴിമതി വിരുദ്ധ സമിതി നടത്തിയ ഓപറേഷനിൽ 233 സ്വദേശികളും വിദേശികളും അറസ്റ്റിലായി.
അഴിമതി, പണം വെളുപ്പിക്കൽ, പദവി ദുരുപയോഗപ്പെടുത്തൽ, പൊതു മുതൽ കൊള്ള ചെയ്യൽ, വ്യാജ രേഖകൾ ചമക്കൽ എന്നിവയാണു പ്രതികൾക്കെതിരെയുള്ള കുറ്റങ്ങൾ.
ഡിഫൻസ്, ആഭ്യന്തരം, നാഷണൽ ഗാർഡ്, ജസ്റ്റിസ്, ഹെൽത്ത്, മുനിസിപാലിറ്റി അടക്കമുള്ള വിവധ സർക്കാർ മേഖലകളിലെ ഉദ്യോഗസ്ഥരാണു പിടിയിലായവർ.
സാമ്പത്തികമോ ഭരണപരമോ ആയ അഴിമതികൾ ഉൾപ്പെടുന്ന സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 980 വഴി റിപ്പോർട്ട് ചെയ്യാൻ എല്ലാ പൗരന്മാരോടും സ്വദേശികളോടും അഴിമതി വിരുദ്ധ സമിതി ആഹ്വാനം ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa