Monday, November 25, 2024
Saudi ArabiaTop Stories

മുഴുവൻ മേഖലകളിലും കുട്ടികൾ നേരിട്ട് ഹാജരായുള്ള പഠന രീതി തിരികെ കൊണ്ട് വരേണ്ടതിന്റെ ആവശ്യകത മെഡിക്കൽ വിദഗ്ധർ ഊന്നിപ്പറയുന്നതായി ഡോ:അബ്ദുൽ ആലി

സൗദിയിലെ മെഡിക്കൽ മേഖലയിലെ വിദഗ്ധരും സ്പെഷ്യലിസ്റ്റുകളും മുഴുവൻ വിദ്യാഭ്യാസ  മേഖലയും ഓഫ് ലൈൻ പഠനത്തിലേക്ക് തന്നെ  മടങ്ങേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്നതായി സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ: മുഹമ്മദ്‌ അബ്ദുൽ ആലി.

കുട്ടികൾ സ്കൂളുകളിലേക്ക് തന്നെ മടങ്ങി വിദ്യാഭ്യാസം തുടരേണ്ടത് അവരുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്.

അത് ചെറു ക്ളാസുകൾ തൊട്ട് ഉയർന്ന ക്ലാസുകളിലുള്ളവർക്ക് വരെ ബാധകമാണ്.

കുട്ടികളുടെ സ്കൂളുകളിലേക്കുള്ള മടങ്ങി വരവ് പൊതുവായ സംതൃപ്തി നൽകുന്നുണ്ട്.

വിദ്യാഭ്യാസം, ആരോഗ്യം, ശാരീരികം, മാനസികം എന്നീ തലങ്ങളിൽ നിന്ന് വിലയിരുത്തുംബോൾ അവരുടെ തിരിച്ചുവരവ് സുരക്ഷിതവും വിജയകരവുമാണെന്ന് മനസ്സിലാകുന്നതായും ഡോ: അബ്ദുൽ ആലി പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്