”നമ്മുടെ പ്രതിരോധ ശേഷിയാണ് ജീവിതം”: കൊറോണ ബോധവത്ക്കരണത്തിന് പുതിയ മീഡിയ വാചകവുമായി സൗദി മന്ത്രാലയങ്ങൾ
റിയാദ്: ”നമ്മൾ എല്ലാവരും ഉത്തരവാദിത്വമുള്ളവരാണ്”, ”നമ്മൾ ജാഗ്രതയോടെ മടങ്ങുന്നു” തുടങ്ങിയ മീഡിയ വാചകങ്ങൾക്ക് ശേഷം പുതിയ വാചകവുമായി സൗദി കമ്യൂണിക്കേഷൻസ്, ആരോഗ്യ മന്ത്രാലയങ്ങൾ.
”നമ്മുടെ പ്രതിരോധ ശേഷിയാണ് ജീവിതം” എന്ന പുതിയ മീഡിയ വാചകമാണ് കൊറോണ ബോധവത്ക്കരണത്തിന്റെ മൂന്നാം ഘട്ടത്തിനായി മന്ത്രാലയങ്ങൾ ഉപയോഗിക്കാൻ ആരംഭിച്ചിട്ടുള്ളത്.
അതേ സമയം രാജ്യത്തെ രോഗ ബാധിതരുടെ എണ്ണത്തിൻ്റെ വേഗതയിൽ ഏറ്റക്കുറച്ചിലുകൾ അനുഭവപ്പെടുന്നതായും അത് വൈകാതെ പകർച്ചാ വ്യാധിയുടെ ഗ്രാഫിൽ പുരോഗതി വരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി പറഞ്ഞു.
വാക്സിൻ ഡോസുകൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് രോഗികളുടെയും ഗുരുതരാവസ്ഥയിലായവരുടെയും ആശുപത്രികളിൽ കഴിയുന്നവരുടെയും എണ്ണം വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa